പുതിയ സവിശേഷതകളുമായി മുഖം മിനുക്കി ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍

പുതിയ പല സവിശേഷതകളുമായി ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ മുഖം മിനുക്കിയിരിക്കുന്നു. എസ്.എം.എസ് ഇന്റെഗ്രേഷന്‍, ലൊകേഷന്‍ ഷെയറിങ്ങ്, അനിമേറ്റഡ് ജിഫ് (GIF) സപ്പോര്‍ട്ട് തുടങ്ങിയവ അവയില്‍ ചിലത് മാത്രം.

Google hangout logo

ഹാങ്ങ്‌ഔട്ട്‌ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്റെ പുതിയപതിപ്പില്‍ എസ്.എം.എസ് അയക്കാന്‍ ഉള്ള സൗകര്യം ഉണ്ട്. ഈ ഹാങ്ങ്‌ഔട്ട്‌ അപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ ഫോണിന്റെ കൂടെയുള്ള എസ്.എം.എസ് അപ്ലിക്കേഷന്റെ ആവശ്യം ഇല്ല ഇനി എസ്.എം.എസ് അയക്കാന്‍. ആപ്പിളിന്റെ ഐമെസ്സേജ് പോലെ ഇന്‍സ്റ്റന്റ് മെസ്സേജിനും എസ്.എം.എസ് ചെയ്യാനും ഈ ഒരു അപ്ലിക്കേഷന്‍ മാത്രം മതി.

പുതിയ ഹാങ്ങ്‌ഔട്ട്‌ അപ്ലിക്കേഷന്റെ വഴി മെസ്സേജുകളുടെ കൂടെ ഉപഭോക്താക്കള്‍ക്ക്‌ അവരുടെ ലൊക്കേഷന്‍ മാപ്പും അയക്കാം. കൂടാതെ അനിമേറ്റഡ് ജിഫ് ഇമേജുകളും ചാറ്റ് വഴി അയക്കാം.

അപ്ഡേറ്റഡ് ഹാങ്ങ്‌ഔട്ട്‌ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ഗൂഗിള്‍ ഹാങ്ങ്‌ഔടട്ടിന്റെ വെബ്ബ് പതിപ്പിലും കാര്യമായ പല മാറ്റങ്ങളും ഗൂഗിള്‍ വരുത്തിയിട്ടുണ്ട്.

Leave a Reply