പുത്തന്‍ സവിശേഷതകളുമായി വേര്‍ഡ്പ്രസ്സ് 3.7 എത്തിയിരിക്കുന്നു

വേര്‍ഡ്പ്രസ്സിന്റെ ഏറ്റവും പുതിയ പതിപ്പായ വേര്‍ഡ്പ്രസ്സ് 3.7 എത്തിയിരിക്കുന്നു. ഈ അടുത്തകാലത്ത് ഇറങ്ങിയതില്‍വെച്ച് ഏറ്റവും മികച്ച സവിശേഷതകള്‍ കൂട്ടിചേര്‍ത്താണ് വേര്‍ഡ്പ്രസ്സ് 3.7 ഇറങ്ങിയിരിക്കുന്നത്. അമേരിക്കന്‍ ജാസ് സംഗീതജ്ഞന്‍ Count Basie യോടുള്ള ബഹുമാന ബഹുമാനസൂചകമായി Basie എന്ന കോഡ്നെയിം ആണ് വേര്‍ഡ്പ്രസ്സ് 3.7ന് നല്‍കിയിരിക്കുന്നത്.

wordpress 3.7

വേര്‍ഡ്പ്രസ്സ് 3.7ന്റെ പ്രധാന സവിശേഷതകള്‍

ഓട്ടോമാറ്റിക് അപ്ഡേറ്റ്: പുതിയ പതിപ്പില്‍ മെയിന്റെനന്‍സ്, സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ഇനി താനെ നടക്കും. ഇതിനുവേണ്ടി നമ്മള്‍ ഇനി ഒന്നും ചെയ്യേണ്ടതില്ല. പക്ഷേ ഒരു പുതിയ പതിപ്പ് വന്നാല്‍ അതിലേക്ക് പഴയ പതിപ്പില്‍ നിന്നും ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകില്ല അത് നമ്മള്‍ മാന്ന്വവല്‍ ആയി ചെയ്യണം.

മെച്ചപ്പെട്ട പാസ്സ്‌വേര്‍ഡ്‌ മീറ്റര്‍: ഹാക്കിങ്ങില്‍ നിന്നും ഒരു വേര്‍ഡ്‌പ്രസ്സ് വെബ്സൈറ്റിന്റെ പ്രധാന പ്രതിരോധ മാര്‍ഗ്ഗം ശകതമായ പാസ്സ്‌വേര്‍ഡ്‌ ആണ്. ഈ പുതിയ പാസ്സ്‌വേര്‍ഡ്‌ മീറ്റര്‍ വഴി നമ്മുടെ പാസ്സ്‌വേര്‍ഡ്‌ എത്രകണ്ട് ശക്തമാണെന്ന് നിര്‍ദേശിക്കാന്‍ കഴിയും.

മികച്ച ഭാഷ സപ്പോര്‍ട്ട്: വേര്‍ഡ്പ്രസ്സ് 3.7ല്‍ മറ്റു ഭാഷ സപ്പോര്‍ട്ട് വളരെ കുറ്റമറ്റതാക്കിയിട്ടുണ്ട്. നമ്മള്‍ വേര്‍ഡ്പ്രസ്സ് ഇംഗ്ലീഷ് അല്ലാത്ത ഭാഷയില്‍ ആണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ ഡിഫാള്‍ട്ട് തീമിന്റെ പരിഭാഷ ഓട്ടോമാറ്റിക് ആയി ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ആകും

വേര്‍ഡ്പ്രസ്സ് 3.7 ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കു.