സ്വകാര്യത വേണ്ടി മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് നാല് അയല്‍ക്കാരുടെ വീടുകള്‍ വാങ്ങിയിരിക്കുന്നു

Posted on Oct, 13 2013,ByTechLokam Editor

അമേരിക്കയിലെ പാലോ അല്‍ട്ടോയില്‍ ഉള്ള തന്റെ വസതിക്ക് അയലത്തുള്ള 4 വീടുകള്‍ ഫേസ്ബുക്ക് കോടീശ്വരന്‍ സുക്കര്‍ബര്‍ഗ് വാങ്ങിയിരിക്കുന്നു. പക്ഷേ ഇത് എന്തിനായിരുന്നു എന്ന് അറിയുമ്പോള്‍ ആണ് നിങ്ങള്‍ ആശ്ചര്യപെടുക. അദ്ദേഹത്തിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് എങ്ങനെ അയല്‍ക്കാരുടെ വീടുകള്‍ വാങ്ങിയിരിക്കുന്നത്.

Mark Zuckerberg

നാല് വീടുകള്‍ കൂടി വാങ്ങുന്നതിന് അദ്ദേഹത്തിന് ചിലവായത് ഏകദേശം 30 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇപ്പോള്‍ ഏതാണ്ട് 14 മില്യണിന്റെ വീട്ടിലാണ് സക്കര്‍ബര്‍ഗ്ഗ് താമസിക്കുന്നത്.

മുന്‍പ് ഗൂഗിളിന്റെ ലാറി പേജ് ഇത്തരത്തില്‍ അയല്‍ക്കാരുടെ വീടുകള്‍ മുഴുവന്‍ വാങ്ങിയിരുന്നു അന്ന് ലാറി പേജ് പറഞ്ഞത് തന്റെ വീട് വികസിപ്പിക്കാനാണെന്നതാണ്. എന്നാല്‍ മാര്‍ക്കിന്റെ വിശദീകരണം അത്യന്തികം രസകരമാണ്. സ്വകാര്യതയ്ക്ക് വേണ്ടിയാണ് പോലും അയല്‍ക്കാരുടെ വീടുകള്‍ വാങ്ങുന്നത്. അടിക്കടി മാറ്റുന്ന ഫെയ്സ്ബുക്ക് പ്രൈവസി സെറ്റിംഗ്സിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ആളാണ് സുക്കര്‍ബര്‍ഗ്, അങ്ങനെയുള്ള സുക്കര്‍ബര്‍ഗ് ആണ് ശരിക്കുള്ള ജീവിതത്തില്‍ സ്വകാര്യത വര്‍ദ്ധിപ്പിക്കാന്‍ ഇങ്ങനെ ചെയ്തത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക

 • Vinod

  അദ്ദേഹം എന്നാണ് ശരിയായ പ്രയോഗം അദ്ധേഹം അല്ല. പ്രൂഫ് റീഡിംഗിൽ ഒന്നുകൂടി ശ്രദ്ധിക്കണം.

  • Tech Lokam

   അക്ഷരപിശക് തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ വളരെ നന്ദിയുണ്ട് വിനോദ്. താങ്കള്‍ ടെക് ലോകത്തിലെ വാര്‍ത്തകള്‍ വളരെ ശ്രദ്ധയോട് കൂടി വായിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്. തുടര്‍ന്നും ഇങ്ങനെയുള്ള തെറ്റുകള്‍ എടുത്ത് പറയും എന്ന് വിചാരിക്കുന്നു.

 • Vinod

  തുടർന്നും ഇത്തരം തെറ്റുകൾ വരാതിരിക്കട്ടെ.. ടെക് ലോകത്തിന് എല്ലാ നവവത്സരാശംസകളും നേരുന്നു.

  • Tech Lokam

   വരാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കാം. വിനോദിനും ടെക് ലോകത്തിന്റെ വക നവവത്സരാശംസകള്‍…