നിങ്ങളുടെ പേരും ഫോട്ടോയും റിവ്യൂകളും ഗൂഗിള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് എങ്ങിനെ തടയാം

Posted on Oct, 12 2013,ByTechLokam Editor

ഗൂഗിള്‍ പ്ലസിലെ നിങ്ങളുടെ പേര്, ഫോട്ടോ, റിവ്യൂസ് തുടങ്ങിയവ പുതുക്കിയ ടേംസ് ആന്റ് കണ്ടീഷന്‍സ് പ്രകാരം ഈ വരുന്ന നവംബര്‍ 11 മുതല്‍ ഗൂഗിള്‍ അവരുടെ പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. ഈ ഒരു മാറ്റം ഇഷ്ടപെടാത്തവര്‍ക്ക് ഇതില്‍ നിന്നും രക്ഷനേടാന്‍ ഉള്ള ഒരു പൊടിക്ക ആണ് ഈ ആര്‍ട്ടിക്കിള്‍ വഴി ഞങ്ങള്‍ നല്‍കുന്നത്.

ആദ്യം നിങ്ങള്‍ ഈ ലിങ്ക് https://plus.google.com/settings/endorsements?hl=en സന്ദര്‍ശിക്കുക. ഈ പേജിന്റെ ഏറ്റവും താഴേക്ക് സ്ക്രോള്‍ ചെയ്യുക. അവിടെ താഴെ കാണുന്ന ചിത്രത്തിലെ പോലെ ഒരു ചെക്ക്‌ ബോക്സ് നിങ്ങള്‍ക്ക് കാണാം. ആ ചെക്ക്‌ ബോക്സ് ചെക്ക്‌ ചെയ്തിട്ടുണ്ടെങ്കില്‍ അത് അണ്‍ചെക്ക് ചെയ്യുക. എന്നിട്ട് സേവ് ചെയ്യുക.

Change Shared Endorsements Settings

വളരെ ലളിതം, ഇനി ഗൂഗിള്‍ നിങ്ങളുടെ ഫോട്ടോ അവരുടെ പരസ്യങ്ങളില്‍ ഉപയോഗിക്കും എന്ന ഭയം വേണ്ട.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക