മധുര പതിനാറ് തികഞ്ഞ് യാഹൂ മെയില്‍; രൂപകല്‍പ്പന അടിമുടി മാറ്റി, 1 ടിബി സ്റ്റോറേജോട് കൂടി യാഹൂ മെയില്‍

Posted on Oct, 10 2013,ByTechLokam Editor

ഈ കഴിഞ്ഞ ഒക്ടോബര്‍ 8ന് യാഹൂ മെയിലിന്റെ 16മത് പിറന്നാള്‍ ആയിരുന്നു. ലോകത്തിന് അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ നല്‍കി 16മത് ജന്മദിനം വലിയ രീതിയിലാണ്‌ യാഹൂ ആഘോഷിച്ചത്. ഒരു കാലത്ത് ഇമെയില്‍ രംഗം അടക്കിവാണ യാഹൂവിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ആണ് ഈ പതിനാറാം പിറന്നാള്‍ ദിനത്തില്‍ യാഹൂ പ്രഖ്യാപിച്ചത്.

Yahoo Mail Desktop  Inbox Message List

മെയിലിന്റെ രൂപകല്‍പ്പന യാഹൂ അടിമുടി മാറ്റിയിരിക്കുന്നു. ഫ്ലിക്കറിലേത് പോലെയുള്ള പുതിയ തീം ആണ് മെയിലിനും യാഹൂ നല്‍കിയിരിക്കുന്നത്. പുതിയ കമ്പോസ് സ്ക്രീന്‍, ത്രെഡഡ് കോണ്‍വര്‍സേഷന്‍ തുടങ്ങി മറ്റനവധി സവിശേഷതകളും പുതിയ യാഹൂ മെയിലില്‍ ഉണ്ട്. വെബ്ബിലും, ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്‌ എന്നീ മൊബൈല്‍ പ്ലാറ്റ്ഫോമുകളിലും ഈ പുതിയ രൂപത്തില്‍ ഉള്ള യാഹൂ മെയില്‍ ലഭ്യമാകും.

Yahoo Mail Desktop Compose

ഇത് കൂടാതെ ഒരു ടെറാബൈറ്റ് (ടിബി) സൗജന്യ സ്റ്റോറേജ് സ്പേസ് ആണ് യാഹൂ മെയില്‍ വാഗ്ദാനം ചെയ്യുന്നത്. 6000 വര്‍ഷത്തേക്കുള്ള ഇമെയില്‍ സ്റ്റോര്‍ ചെയ്യാന്‍ എത്രയും സ്പേസ് മതിയാകും എന്നാണ് യാഹൂ പറയുന്നത്.

Yahoo Mail Desktop Conversation Read

നിലവില്‍ 100 ദശലക്ഷം ആളുകളാണ് ദിവസേന യാഹൂ മെയില്‍ ഉപയോഗിക്കുന്നത്. യാഹൂ മെയിലിന്റെ മുഖ്യ എതിരാളിയായ ജിമെയിലിന്റെ നിത്യ സന്ദര്‍ശകര്‍ 425 ദശലക്ഷം ആണ്. പുതിയതായി നടപ്പിലാക്കിയ മാറ്റങ്ങളിലൂടെ കൂടുതല്‍ ആളുകളെ യാഹൂ മെയിലിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം…

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക