ഗൂഗിളിന്റെ പുതിയ നെക്സസ് 5 ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നു; ഒക്ടോബറില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തിയേക്കും

Posted on Oct, 06 2013,ByTechLokam Editor

ഗൂഗിളിന്റെ നെക്സസ് ഫോണിന്റെ പുതിയ പതിപ്പ് ഇറങ്ങും എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഒക്ടോബര്‍ അവസാനവാരം നെക്സസ് 5 ഫോണ്‍ ഇറങ്ങും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത‍. 9to5Google എന്ന വെബ്സൈറ്റ് നെക്സസ് 5ന്റെ എന്ന് അവകാശപെടുന്ന ഫോണിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ഗൂഗിളില്‍ ജോലി ചെയ്യുന്ന ഒരാള്‍ ബാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചപ്പോള്‍ അയാളറിയാതെ ആ ബാറിലെ ജോലിക്കാരന്‍ എടുത്തതാണ് ഈ ചിത്രങ്ങളും വീഡിയോയും.

nexus 5

nexus 5 startup screen

പുറത്തുവന്ന ചിത്രങ്ങള്‍ പ്രാകാരം ഗൂഗിളിന് വേണ്ടി എല്‍ജി തന്നെയാണ് നെക്സസ് 5 ഫോണ്‍ നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.4 (കിറ്റ്‌കാറ്റ്) പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്റ്റാര്‍ട്ട്‌അപ്പ്‌ സ്ക്രീന്‍ മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ കാണാം. 9to5Google പുറത്ത് വിട്ട നെക്സസ് 5ന്റെ വീഡിയോ താഴെ നല്‍കിയിരിക്കുന്നു.

ഇതിന് മുന്‍പ് ആന്‍ഡ്രോയ്ഡ് 4.4 ന്റെ പരസ്യ വീഡിയോയില്‍ ഗൂഗിള്‍ തന്നെ അബദ്ധത്തില്‍ നെക്സസ് 5ന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ആപ്പിള്‍ ഐഫോണിന്റെ അതേ സ്പെസിഫിക്കേഷനോട് കൂടിയ നെക്സസ് 5ന്റെ വില്‍പ്പന ഒക്ടോബര്‍ അവസാനവാരം തുടങ്ങും എന്നാണ് ടെക്റഡാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക