ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നീ ഫോണുകള്‍ ആപ്പിള്‍ നാളെ അവതരിപ്പിച്ചേക്കും

ആപ്പിള്‍ അവരുടെ ഐഫോണിന്റെ പുതിയ പതിപ്പുകള്‍ നാളെ അവതരിപ്പിക്കും എന്ന അഭ്യൂഹം ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പ്രചരിക്കുന്നു. ആപ്പിളിന്റെ സിലിക്കോണ്‍ വാലിയിലെ ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ആയിരിക്കും പുതിയ ഫോണുകള്‍ അവതരിപ്പിക്കുക എന്നാണ് നിഗമനം.

Apple iPhone launch

ഒരു വില കൂടിയ ഫോണും (ഐഫോണ്‍ 5S), വികസ്വരരാജ്യങ്ങളിലെ വിപണിയെ ലക്ഷ്യം വെച്ച് ഒരു വില കുറഞ്ഞ ഫോണും (ഐഫോണ്‍ 5C) ആപ്പിള്‍ അവതരിപ്പിക്കും. ഐഫോണ്‍ 5Sല്‍ വേഗതയേറിയ പ്രോസ്സസര്‍, പുതിയ ഗ്രാഫിക്സ് സാങ്കേതങ്ങള്‍, ഫിന്ഗര്‍ പ്രിന്റ്‌ റീഡര്‍ തുടങ്ങിയവ ഉണ്ടാകും, പക്ഷേ ഫോണിന്റെ രൂപത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ല തുടങ്ങിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഐഫോണ്‍ 5S സ്വര്‍ണ നിറത്തില്‍ ലഭ്യമായേക്കും.

ആപ്പിള്‍ ഐപോഡിനെ പോലെ ഐഫോണ്‍ 5C വിവിധ നിറങ്ങളില്‍ വിപണിയില്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വില കുറഞ്ഞ ഫോണുകള്‍ക്ക് ആപ്പിളിന്റെ ഈ പുതിയ ഫോണ്‍ ഭീഷണി ആയേക്കാം. ആകെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 60 ശതമാനത്തോളം കയ്യടക്കി വെച്ചിരിക്കുന്നത് വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ആണ്. അതുകൊണ്ട് പുതിയ വില കുറഞ്ഞ ഫോണിന്റെ വില്‍പ്പന വഴി ആപ്പിളിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിച്ചേക്കും.

Leave a Reply