സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും; ഇത്തവണ വെട്ടിലായത് ട്വിറ്റെര്‍, ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഹഫിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നിവയുടെ വെബ്സൈറ്റുകള്‍

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കിങ്ങ് ഗ്രൂപ്പ് സൈബര്‍ലോകത്തെ അവരുടെ സംഹാരതാണ്ഡവം തുടരുന്നു. ഇത്തവണ അവരുടെ ആക്രമണത്തിന് ഇരയായത് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഹഫിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നിവയുടെ വെബ്സൈറ്റുകളും ട്വിറ്റെരിന്റെ ചില വെബ്സൈറ്റുകളും ആണ്. twitter.com, twimg.com, nytimes.com, huffingtonpost.co.uk, twitter.co.uk, twitter.ae തുടങ്ങിയ ഡൊമൈനുകള്‍ ആണ് ആക്രമണത്തിന് ഇരയായത്.

Melbourne-IT hacked by syrian electronic army

മുകളില്‍ പറഞ്ഞ ഡൊമൈനുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മെല്‍ബണ്‍ ഐടി എന്ന കമ്പനി വഴിയാണ്. വളരെയധികം പ്രശസ്തമായ വെബ്സൈറ്റുകള്‍ക്ക് ഡൊമൈന്‍ നെയിം സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയാണ് മെല്‍ബണ്‍ ഐടി. സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്കര്‍മാര്‍ മെല്‍ബണ്‍ ഐടി സെര്‍വറിലേക്ക് ഹാക്ക് ചെയ്ത് കയറി. മുകളില്‍ പറഞ്ഞ ഡൊമൈനുകളുടെ ഡിഎന്‍എസ് അഡ്രസ്സിലും, മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തുകയാണ് ചെയ്തത്. ഹാക്കിങ്ങിന് ശേഷം വന്ന സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയുടെ ട്വീറ്റ് താഴെ കൊടുത്തിരിക്കുന്നു.

തങ്ങളുടെ സെര്‍വറില്‍ ആക്രമണം നടന്നതായി മെല്‍ബണ്‍ ഐടി കമ്പനി സ്ഥിതീകരിച്ചു. ട്വിറ്റെര്‍, ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഹഫിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നിവയുടെ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലാക്കിയിട്ടുണ്ട്.