ഗൂഗിളിനും എട്ടിന്റെ പണികിട്ടി; ഗൂഗിളിന്റെ പലസ്തീന്‍ ഡൊമെയിന്‍ ഹാക്കിങ്ങിനിരയായി

അങ്ങനെ ഗൂഗിളിനും ഹാക്കര്‍മാരുടെ വക എട്ടിന്റെ പണികിട്ടിയിരിക്കുന്നു. പലസ്തീന്‍ ഹാക്കര്‍മാര്‍ ഗൂഗിളിന്റെ പലസ്തീന്‍ ഡൊമെയിന്‍ ഹാക്ക് ചെയ്തിരിക്കുന്നു. പലസ്തീനെ ഗൂഗിള്‍ മാപ്പില്‍ തെറ്റായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഗൂഗിള്‍ ഡൊമെയിന്‍ ഹാക്ക് ചെയ്തത്. ഗൂഗിള്‍ ഹാക്ക് ചെയ്യപെട്ട ഡൊമൈന്‍ തിരികെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.

Google Palestine

DNS hijacking വഴിയാണ് ഗൂഗിള്‍ ഡൊമൈന്‍ ഹാക്ക് ചെയ്തത്. ഗൂഗിള്‍ മാപ്പില്‍ ഇസ്രായേലിന്റെ സ്ഥാനത്ത് പലസ്തീന്‍ എന്ന് രേഖപ്പെടുത്തിയാല്‍ എന്ത് സംഭവിക്കും, അതൊരു വിപ്ലവമായിരിക്കുമെന്നും ഹാക്ക് ചെയ്ത വെബ്പേജില്‍ രേഖപ്പെടുത്തിയിരുന്നു. ഹാക്കര്‍മാരുടെ വെബ്സൈറ്റിന്റെ ലിങ്കും വിവരങ്ങളും പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹാക്ക് ചെയ്ത ഗൂഗിള്‍ ഡൊമൈന്‍ ഹോം പേജില്‍ ഹാക്കര്‍മാര്‍ കൊടുത്തിരിക്കുന്ന സന്ദേശം താഴെ കൊടുത്തിരിക്കുന്നു.

“uncle google we say hi from palestine to remember you that the country in google map not called israel. its called Palestine.”