വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പിക്കാവുന്ന വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നു

Posted on Aug, 22 2013,ByTechLokam Editor

കടലാസിലെഴുതിയ വിവരാവകാശ അപേക്ഷകളുമായി ഒഫീസുകള്‍ കയറിറങ്ങാതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പിക്കാവുന്ന ഒരു വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നു. വ്യക്തികള്‍ക്ക് ആര്‍.ടി.ഐ (RTI – Right To Information) നിയമം വേഗത്തിലും ഫലപ്രദമായും ഉപയോഗിക്കാന്‍ ഇതുവഴി സാദിക്കും. www.rtionline.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം.

RTI website

പൊതുജനകാര്യ സഹമന്ത്രി വി. നാരായണ സ്വാമിയാണ് ഈ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്ക് കീഴിലുമാണ് പ്രഥമഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യം നടപ്പാക്കുന്നത്. 82 കേന്ദ്രസര്‍ക്കാര്‍ ഒഫീസുകളിലാണ് ഈ വെബ്സൈറ്റ് സൗകര്യം നിലവില്‍ വരുകയെന്നും മറ്റു സര്‍ക്കാര്‍ ഒഫീസുകളില്‍ ഉടന്‍ തന്നെ ഏര്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഈ സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.

അപേക്ഷ ഫയല്‍ ചെയ്യാന്‍ വെബ്സൈറ്റില്‍ നിഷ്കര്‍ഷിച്ച കോളത്തില്‍ അപേക്ഷ അപ്ലോഡ്ചെയ്യാം. 3000 വാക്കുകള്‍ ആയി അപേക്ഷയുടെ ദൈര്‍ഘ്യം നിജപ്പെടുത്തിയിരിക്കുന്നു. 3000ത്തില്‍ കൂടുതല്‍ വാക്കുകള്‍ ഉണ്ടെങ്കില്‍ അത്തരം അപേക്ഷ അറ്റാച്ച് ചെയ്യാനുള്ള സൗകര്യമുണ്ട്. അപേക്ഷ അപ്ലോഡ് ആവുന്നതിനനുസരിച്ച് അപേക്ഷകന്റെ മൊബൈലില്‍ അലര്‍ട്ട് ലഭിച്ചുകൊണ്ടിരിക്കും. മറുപടിയും ഓണ്‍ലൈന്‍ വഴി ലഭ്യമാവും. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ ഇന്‍റര്‍നെറ്റ് ബാങ്കിംങ് സംവിധാനത്തിലൂടെ എസ്.ബി.ഐ വഴിയോ അനുബന്ധ ബാങ്കുകള്‍ വഴിയോ ആണ് ഈ ഫീസ് അടക്കേണ്ടത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക