നോക്കിയയെ മലര്‍ത്തിയടിച്ച് സാംസങ്ങ് ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഒന്നാംസ്ഥാനം കയ്യടക്കി

Posted on Aug, 21 2013,ByTechLokam Editor

ഫിന്നിഷ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയയെ മറികടന്ന് ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ സാംസങ്ങ് ഒന്നാംസ്ഥാനം നേടിയെടുത്തു. ഒരു ദശകത്തോളം നോക്കിയ ആയിരുന്നു ആ സ്ഥാനം അലങ്കരിച്ചിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരുന്നത് നോക്കിയ ഫോണുകള്‍ ആയിരുന്നു. ഒരുകാലത്ത് ഇന്ത്യക്കാര്‍ക്ക്‌ മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ ആയിരുന്നു. തങ്ങളുടെ ഗാലക്സി നിരയില്‍ പെട്ട ഒരു പറ്റം ഫോണുകളുടെ സഹായത്തോടെ സാംസങ്ങ് അതിന് ഒരു അറുതി വരുത്തിയിരിക്കുന്നു.

Samsung logo

സൗത്ത് കൊറിയന്‍ കമ്പനിയായ സംസങ്ങ് 31.5 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനത്താണ്. 27.2 ശതമാനം വിപണി വിഹിതമുള്ള നോക്കിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാണ കമ്പനികളായ മൈക്രോമാക്സ് (8.7%) മൂന്നാം സ്ഥാനത്തും, കാര്‍ബണ്‍ (6.4%) നാലാം സ്ഥാനത്തും ആണ്. ആപ്പിളിന് 3.6 ശതമാനവും, എച്ടിസിക്ക് 3.3 ശതമാനവും, ബ്ലാക്ക്‌ബെറിക്ക് 3.1 ശതമാനവും വിപണി വിഹിതം മാത്രമേ ഉള്ളൂ.

1500 രൂപയുടെ വിലകുറഞ്ഞ സാധാരണ ഫോണുകള്‍ മുതല്‍ 40,000 രൂപക്ക് മുകളിലുള്ള സ്മാര്‍ട്ട്‌ ഫോണുകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഒരു നിരതന്നെയുണ്ട് സാംസങ്ങിന്. ഏതു ശ്രേണിയിലും പെട്ട ഉപഭോക്താക്കള്‍ക്കും തങ്ങളുടെ അഭിരുചിക്കനുസരിച്ച് തിരെഞ്ഞെടുക്കാന്‍ മാത്രം വിവിധ ഫോണുകള്‍ ഉള്ള ഒരു നിരയാണിത്‌. ഇന്ത്യന്‍ വിപണിയില്‍ ഒന്നാംസ്ഥാനം തിരിച്ച്‌ പിടിക്കാന്‍ നോക്കിയ ഇനി നല്ലപോലെ വിയര്‍ക്കേണ്ടി വരും.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക

  • Kannan Boss

    HOOOOOOOOOOOOO !!!!