ജസ്റ്റ്‌ഡയല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സേവനം തുടങ്ങിയിരിക്കുന്നു

ഇന്ത്യന്‍ ലോക്കല്‍ സെര്‍ച്ച്‌ കമ്പനി ആയ ജസ്റ്റ്‌ഡയല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആയി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സേവനം ആരംഭിച്ചു. ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് ജസ്റ്റ്‌ഡയലിന്റെ ഈ പുതിയ സേവനം ഉപയോഗിക്കാം. മുംബൈ, നവി മുംബൈ, താനെ, പൂനെ, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഫരീദാബാദ്, ഗാസിയാബാദ്, ഗുര്‍ഗോണ്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, നോയിഡ തുടങ്ങിയ നഗരങ്ങളില്‍ ആണ് ഈ സേവനം ഇപ്പോള്‍ ലഭ്യമാവുക.

JustDial

ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിച്ച് നിങ്ങളുടെ നഗരം തെരഞ്ഞെടുക്കുക, എന്നിട് ഇഷ്ടപ്പെട്ട റെസ്റ്റോറന്റ് തെരഞ്ഞെടുക്കുക തുടര്‍ന്ന് ഓര്‍ഡര്‍ ഫുഡ്‌ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അവരുടെ മെനു കാണിക്കുന്ന പേജില്‍ എത്തും, അവിടെ നിന്നും നിങ്ങള്‍ക്ക് വേണ്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. നിങ്ങള്‍ തെരഞ്ഞെടുത്ത റെസ്റ്റോറന്റിന് നിങ്ങളുടെ സ്ഥലത്ത് ഡെലിവറി ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയു.

നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന റെസ്റ്റോറന്റ് ആണോ അതോ ജസ്റ്റ്‌ഡയല്‍ ആണോ ഭക്ഷണം എത്തിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജസ്റ്റ്‌ഡയല്‍ പ്രധാനമായും ബിസിനസ്‌ ലിസ്റ്റിങ്ങ് സേവനം ആയിരുന്നു. പക്ഷേ 2012 ലെ അവരുടെ IPO ക്ക് ശേഷം അവരുടെ സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തുടങ്ങി.

ജസ്റ്റ്‌ഡയലിന്റെ ഈ പുതിയ സേവനം അതിന്റെ ശൈശവ അവസ്ഥയില്‍ ആണ്. കൂപ്പണുകള്‍, ഡിസ്കൌണ്ട്, സ്പെഷ്യല്‍ ഓഫര്‍ തുടങ്ങിയവ ഈ പുതിയ സേവനത്തിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ അവര്‍ക്ക് വിജയിക്കാനാകൂ. ജസ്റ്റ്‌ഈറ്റ്, ഫുഡ്‌പാണ്ട, ബിഗ്‌ബൈറ്റ് തുടങ്ങിയ സേവനങ്ങളാണ് ജസ്റ്റ്‌ഡയലിന് ഭീഷണിയായി രംഗത്ത് ഉള്ളത്.

Leave a Reply