ഗൂഗിള്‍ മാപ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍

ഫെയ്സ്ബുക്കിനെ മറികടന്ന് ഗൂഗിള്‍ മാപ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബല്‍ വെബ്ബ് ഇന്‍ഡക്സ് പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം ലോകത്തെ 54 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും ആക്ടീവായി എല്ലാ മാസവും ഗൂഗിള്‍ മാപ്പ് മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക്‌ മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് രണ്ടാം സ്ഥാനത്ത്. 44 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും ഇത് ഉപയോഗിക്കുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നോക്കിയയുടെ ഒവിഐ മാപ്പ് 9 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഗ്ലോബല്‍ വെബ്ബ് ഇന്‍ഡക്സ് ലിസ്റ്റില്‍ ഇതിന്റെ സ്ഥാനം 11 ആണ്.

മൂന്നും നാലും സ്ഥാനങ്ങളില്‍ ഗൂഗിളിന്‍റെ ആപ്ളിക്കേഷനുകള്‍ തന്നെയാണ്. 35 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളാണ് തങ്ങളുടെ ഫോണില്‍ യൂറ്റ്യൂബ് ആപ്ളിക്കേഷന്‍ ഉപയോഗിക്കുന്നത്. നാലാം സ്ഥാനത്തുള്ളത് ഫേസ്ബുക്കിന്‍റെ മുഖ്യ എതിരാളിയായ ഗൂഗിള്‍ പ്ളസാണ്. മൈക്രോ ബ്ളോഗിങ് സൈറ്റായ ട്വിറ്റര്‍ ആറാം സ്ഥാനത്താനുള്ളത്. ഗ്ലോബല്‍ വെബ്ബ് ഇന്‍ഡക്സ് പുറത്തിറക്കിയ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

Globalwebindex the app world

Leave a Reply