അമേരിക്കന്‍ സുരക്ഷ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ നിന്നും രക്ഷ നേടാന്‍ വിക്കിപീഡിയ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നു

Posted on Aug, 05 2013,ByTechLokam Editor

അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയുടെ (NSA) നിരീക്ഷണത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി വിക്കിപീഡിയ വെബ്സൈറ്റ് http പ്രൊട്ടോക്കോളില്‍ നിന്നും സുരക്ഷ കൂടിയ https പ്രൊട്ടോക്കോളിലേക്ക് മാറുന്നു. തങ്ങളുടെ വെബ് സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു എന്ന് മനസിലായതിനെ തുടര്‍ന്നാണ് ഈ നീക്കം.

Wikipedia logo

സന്ദര്‍ശകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഴാമതാണ് സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ വെബ്സൈറ്റ്. വിക്കിപീഡിയ സന്ദര്‍ശിക്കുന്ന ആളുകളുടെ വിവരങ്ങളും അമേരിക്കന്‍ സുരക്ഷ ഏജന്‍സിയായ NSA നിരീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടത്. ഇതിനായി എക്സ് കീസ്കോര്‍ എന്ന സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും ഗാര്‍ഡിയന്‍ പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിക്കിപീഡിയ വെബ്സൈറ്റ് http പ്രൊട്ടോക്കോലില്‍ നിന്നും സുരക്ഷ കൂടിയ https പ്രൊട്ടോക്കോളിലേക്ക് മാറ്റും എന്ന് വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സ് ട്വിറ്റെര്‍ വഴി അറിയിച്ചിരുന്നു. ഈ ഒരു മാറ്റം വൈകാന്‍ കാരണം വെബ്സൈറ്റിലെ ചില ബഗ് ആണ് എന്നാണ് അദേഹം പറയുന്നത്.

ഓഗസ്റ്റ്‌ 21 മുതല്‍ വിക്കിപീഡിയയില്‍ ലോഗിന്‍ ചെയ്യുന്ന എല്ലാ അംഗങ്ങള്‍ക്കും https പ്രൊട്ടോക്കോള്‍ വഴിയാകും കണക്ഷന്‍ സാധ്യമാവുക. തുടര്‍ന്ന് ലോഗിന്‍ ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഈ സംവിധാനം ഏര്‍പെടുത്തും. https സംവിധാനം ഏര്‍പെടുത്തിയാല്‍ വിവര കൈമാറ്റത്തിനിടയില്‍ മറ്റുള്ളവര്‍ക്ക് വിനിമയം ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ശേഖരിക്കാന്‍ അത്ര എളുപ്പമായിരിക്കില്ല. പക്ഷേ https സംവിധാനം തകര്‍ക്കാന്‍ കഴിയും എന്ന് ഈ വര്‍ഷം അമേരിക്കയിലെ ലാസ് വെഗാസില്‍ വെച്ച് നടന്ന ബ്ലാക്ക്‌ ഹാറ്റ്‌ കോണ്‍ഫെറന്‍സില്‍ വെച്ച് തെളിയിച്ചിട്ടുണ്ട്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക