ട്വീറ്റ് എംബഡ് ചെയ്യുന്ന പോലെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ഇനി എംബഡ് ചെയ്യാം

Posted on Aug, 02 2013,ByTechLokam Editor

ട്വിറ്റെറിന്റെ ഫീച്ചര്‍ കോപ്പിയടിച്ച് വീണ്ടും ഫെയ്സ്ബുക്ക്. ഇത്തവണ അടിച്ച്മാറ്റിയത് ട്വീറ്റ് എംബഡ് ചെയ്യുന്ന ഫീച്ചര്‍ ആണ്. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വെബ്ബ്സൈറ്റിലും, ബ്ലോഗിലും എംബഡ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഫെയ്സ്ബുക്ക് സാധ്യമാക്കുന്നത്. ഫെയ്‌സ്ബുക്ക് അവരുടെ ബ്ലോഗിലൂടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്ന കാര്യം അറിയിച്ചത്. എംബഡ് ചെയ്ത പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും.

നിങ്ങള്‍ ഇപ്പോള്‍ വായിച്ച് കൊണ്ടിരിക്കുന്ന ഈ വാര്‍ത്ത‍ ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ്‌ താഴെ എംബഡ് ചെയ്തിരിക്കുന്നു.ഒരു പോസ്റ്റ്‌ എംബഡ് ചെയ്യണമെങ്കില്‍ അത് ഒരു പബ്ലിക്‌ പോസ്റ്റ്‌ ആയിരിക്കണം. ഒരു ഫെയ്സ്ബുക്ക് പേജിന്റെയോ, യൂസറിന്റെയോ പബ്ലിക്‌ ആയുള്ള ഏതു പോസ്റ്റ്‌ വേണമെങ്കിലും നിങ്ങള്‍ക്ക് എംബഡ് ചെയ്യാം. ഒരു പോസ്റ്റ്‌ എംബഡ് ചെയ്യാന്‍ ആ പോസ്റ്റിന്റെ ഓഡിയന്‍സ് സെലക്ടര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക, അപ്പോള്‍ വരുന്ന മെനുവില്‍, ആ പോസ്റ്റ്‌ പബ്ലിക്‌ ആണെങ്കില്‍ Embed Post എന്ന ഒരു ലിങ്ക് കാണാം. ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വരുന്ന പോപപ്പ് ഡയലോഗ് ബോക്സില്‍ എംബഡ് ചെയ്യാനുള്ള കോഡ് ഉണ്ടാകും. അത് കോപ്പി ചെയ്ത് നിങ്ങള്‍ക്ക് നിങ്ങളുടെ വെബ്സൈറ്റില്‍ ഉപയോഗിക്കാം. ഈ ഫീച്ചര്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമല്ല. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാകും എന്ന് പ്രതീകിഷിക്കാം.

Facebook Post Embed

ഈ പുതിയ ഫീച്ചര്‍ വഴി ഫെയ്സ്ബുക്ക് അവരുടെ വെബ്സൈറ്റ് വഴി ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ആണ് ശ്രമിക്കുന്നത്. ട്വിറ്റെര്‍ അവതരിപ്പിച്ച് വളരെ വിജയിപ്പിച്ച ഫീച്ചര്‍ ആണിത്. ഹാഷ്ടാഗ്, വെരിഫൈഡ് അക്കൗണ്ട്‌, ഫോളോ തുടങ്ങിയ ഫീച്ചറുകളും ഫെയ്സ്ബുക്ക് ട്വിറ്റെറില്‍ നിന്നും കോപ്പിയടിച്ചതാണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക