സ്മാര്‍ട്ട് നമോ, നരേന്ദ്ര മോദിയുടെ പേരില്‍ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍

Posted on Jul, 29 2013,ByTechLokam Editor

ചൈനയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്‌ ചെയ്യുന്ന ഒരു കൂട്ടം ഗുജറാത്തികളായ സംരഭകര്‍ ആണ് നരേന്ദ്ര മോദിയുടെ പേരില്‍ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ ഉദേശിക്കുന്നത്. സ്മാര്‍ട്ട് നമോ എന്നാണ് ഈ ഫോണിന് അവര്‍ നല്‍കിയിരിക്കുന്ന പേര്. നരേന്ദ്ര മോദി ഫാന്‍സ് എന്ന സ്വതന്ത്ര ഗ്രൂപ്പ് സ്മാര്‍ട്ട് നമോയുടെ പേരില്‍ വെബ്‌സൈറ്റും (www.smartnamo.com) ആരംഭിച്ചിട്ടുണ്ട്.

Smart namo

വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 1.5 ജിഎച്ച്എസ് ക്വാഡ് കോര്‍ പ്രോസസറും, ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷനും, 13 മെഗാ പിക്‌സല്‍ ക്യമാറയും ഫോണില്‍ ഉണ്ടാകും. സ്ക്രീന്‍ വലിപ്പം 5 ഇഞ്ച്‌ ആണ്. ഈ ഫോണിന്റെ 16 ജിബി, 32 ജിബി, 64 ജിബി പതിപ്പുകള്‍ ഉണ്ടാകുമെന്നും പറയുന്നു.

നരേന്ദ്ര മോദിയുടെ പേരില്‍ സിഗ്‌നേച്ചര്‍ എഡീഷന്‍ സ്മാര്‍ട്ട് ഫോണ്‍ ഇറക്കാനും പദ്ധതിയുണ്ട്. ഓഗസ്റ്റ് അവസാനത്തോട് കൂടി ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക