ഗൂഗിള്‍ നെക്സസ് 7 ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ അവതരിപ്പിച്ചു; ഐപാഡ് മിനിക്ക് ഇത് ഒരു വെല്ലുവിളി ആയേക്കും

Posted on Jul, 24 2013,ByTechLokam Editor

ഗൂഗിളിലെ ആന്‍ഡ്രോയ്ഡ് തലവന്‍ സുന്ദര്‍ പിചായി അവതരിപ്പിച്ച ഒരു പ്രത്യേക ചടങ്ങില്‍ വെച്ച് ഗൂഗിള്‍ അവരുടെ പുതിയ നെക്സസ് 7 ടാബ്ലെറ്റ് അവതരിപ്പിച്ചു. ഈ ചടങ്ങിന് മുന്‍പേ തന്നെ ഈ പുതിയ ടാബ്ലെറ്റിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ട് ഈ പുതിയ ടാബ്ലെറ്റിന്റെ പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മുന്‍പത്തെ പതിപ്പിനെ അപേക്ഷിച്ച് ഇതിന്റെ ഭാരവും, കട്ടിയും കുറവാണ്, മാത്രമല്ല പെര്ഫോമനസ്‌ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.

New Nexus 7 Launch

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.3 ഒഎസ്സില്‍ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.3 ഇന്‍സ്റ്റോള്‍ ചെയ്ത് ഇറങ്ങുന്ന ആദ്യ ഉപകരണം ആണ് പുതിയ നെക്സസ് 7 ടാബ്ലെറ്റ്. പഴയതിനേക്കാള്‍ പുതിയ നെക്സസ് 7 ടാബ്ലെറ്റിന്റെ സിപിയു പെര്ഫോമനസ്‌ 1.8 മടങ്ങും, ജിപിയു പെര്ഫോമനസ്‌ 4 മടങ്ങും കൂടുതല്‍ ആണ്. ഗെയിം പ്രിയന്മാര്‍ക്ക് ഈ ടാബ്ലെറ്റ് ഒരു അനുഗ്രഹം തന്നെയായിരിക്കും.

New Nexus 7

1920×1200 പിക്സല്‍ റെസൊലൂഷനോട്‌ കൂടിയ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ ഈ ടാബിന്റെ മുഖ്യ ആകര്‍ഷണം ആണ്. 323 PPI ആണ് ഈ ടാബിന്റെ സ്ക്രീനിന്റെ പിക്സല്‍ സാന്ദ്രത. ഇത് ആപ്പിളിന്റെ വളരെ വിലകൂടിയ ഐപാഡ് മിനിയേക്കാള്‍ കൂടുതല്‍ ആണ്. വിപണിയില്‍ ലഭ്യമായതില്‍ വെച്ച് സ്ക്രീനിന് ഏറ്റവും പിക്സല്‍ സാന്ദ്രത കൂടിയ ടാബ്ലെറ്റ് ആണിതെന്ന് ഗൂഗിള്‍ അവകാശപെടുന്നു.

ഗൂഗിള്‍ നെക്സസ് 7 ടാബിന്റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുത്തിരിക്കുന്നു.

  • ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ എസ് 4 1.5GHz പ്രൊസസ്സര്‍
  • 802.11a/b/g/n വൈഫൈ
  • 2 ജിബി റാം
  • 12 ജിബി/ 32 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
  • 1.2 മെഗാപിക്സല്‍ മുന്‍ക്യാമറ, 5 മെഗാപിക്സല്‍ പിന്‍ക്യാമറ
  • ബ്ലൂടൂത്ത് 4
  • ടാബിന് 7.9 ഇഞ്ച്‌ നീളവും 4.5 വീതിയും, കട്ടി 0.3 ഇഞ്ചും ആണ്
  • വെര്‍ച്ച്വല്‍ 5.1 സൗണ്ട് സിസ്റ്റം

വൈഫൈ മാത്രമുള്ള 16 ജിബി പതിപ്പിന്റെ വില 229 ഡോളറും, വൈഫൈ മാത്രമുള്ള 32 ജിബി പതിപ്പിന്റെ വില 269 ഡോളറും, അണ്‍ലോക്ക് ചെയ്ത 64 ജിബി LTE പതിപ്പിന്റെ വില 349 ഡോളറും ആണ്. ഗൂഗിളിന് വേണ്ടി അസുസ് ആണ് ഈ ടാബ്ലെറ്റ് നിര്‍മ്മിക്കുന്നത്. പഴയ നെക്സസ് 7 ടാബ്ലെറ്റ് പോലെ ഈ പുതിയ പതിപ്പും വിപണിയില്‍ ഒരു വിജയം ആകുമെന്നതില്‍ സംശയമില്ല.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക