നോക്കിയാ ലൂമിയ 625; 4.7 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഫാബ്ലെറ്റ് ഫോണുമായി നോക്കിയ

Posted on Jul, 24 2013,ByTechLokam Editor

അവസാനം ഫാബ്ലെറ്റ് ഫോണ്‍ യുദ്ധത്തില്‍ സാനിധ്യമറിയിക്കാന്‍ 4.7 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ലൂമിയ 625 എന്ന ഫാബ്ലെറ്റ് നോക്കിയ അവതരിപ്പിച്ചു. നോക്കിയ ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വലിയ ഡിസ്പ്ലെയുള്ള ഫോണാണിത്. വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേട്ടിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു എന്‍ട്രി ലെവല്‍ ഫാബ്ലെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. ഫാബ്ലെറ്റ് ഫോണ്‍ വിപണിയില്‍ നോക്കിയയുടെ വൈകി ഉദിച്ച ബുദ്ധിയാണ് ലൂമിയ 625. നോക്കിയയുടെ പ്രതിയോഗികള്‍ ഈ വിപണിയിലും വളരെയേറെ മുന്നേറിയിരിക്കുന്നു. ഇത് മനസിലാക്കിയത് കൊണ്ടാണ് നോക്കിയാ ഒരു വില കുറഞ്ഞ ഫാബ്ലെറ്റ് ഫോണുമായി ഫാബ്ലെറ്റ് വിപണിയില്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

Nokia Lumia 625

4.7 ഇഞ്ച്‌ വലിപ്പമുള്ള ഫോണിന്റെ ഡിസ്പ്ലേയുടെ റെസൊലൂഷന്‍ 480×800 പിക്സലാണ്. ഡിസ്പ്ലേ വലുപ്പം കൂടിയെങ്കിലും റെസലൂഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ വ്യത്യാസമില്ല. എന്‍ട്രി ലെവല്‍ ഫോണ്‍ ആയത് കാരണം റാമിന്റെ കാര്യത്തില്‍ നോക്കിയ നല്ല പോലെ പിശുക്കിയിട്ടുണ്ട്. റാം ആകെ 512 എംബി മാത്രമേയുള്ളൂ. 1.2 GHz ഡ്യുയല്‍ കോര്‍ പ്രൊസസ്സറും ഒരു കുറവ് തന്നെയാണ്. 8ജിബിയാണ് ഇന്റേര്‍ണല്‍ സ്റ്റോറേജ്. എന്നാല്‍ ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബിവരെ ഉയര്‍ത്താന്‍ സാധിക്കും. എല്‍ഇഡി ഫ്ലാഷോട് കൂടിയ 5 മെഗാപിക്സല്‍ പിന്‍ ക്യാമറയും വിജിഎ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. 2000mAh ബാറ്ററി ആണ് ഫോണില്‍ ഉള്ളത്.

ഓറഞ്ച്, മഞ്ഞ, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുന്ന ഫോണിന്റെ ഏകദേശ വില 220 യൂറോയാണ്. ഈ വര്‍ഷം മൂന്നാം പാദത്തോടെ ഫോണ്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെത്തുമെന്നാണ് കരുതുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക