വൈബര്‍ മൊബൈല്‍ അപ്ലിക്കേഷന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു

സൗജന്യമായി കാള്‍ ചെയ്യാനും, ടെക്സ്റ്റ്‌ സന്ദേശങ്ങള്‍ അയക്കാനും സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വൈബെറിന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു. ഇതിന് മുന്‍പ് ട്രൂകാളര്‍ വെബ്സൈറ്റിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്യപെട്ടിരിക്കുന്നു അതിന് പിന്നിലും സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ആയിരുന്നു.

viber logo

ഹാക്കിങ്ങിന് ശേഷം വൈബെറിന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. ഹാക്കിങ്ങ് നടന്ന ഉടനെ വൈബെറിന്റെ സപ്പോര്‍ട്ട് വെബ്സൈറ്റ് support.viber.com സന്ദര്‍ശിച്ചവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ള പോലെ ഒരു സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്. ഇസ്രയേല്‍ ആസ്ഥാനമായുള്ള വൈബര്‍, അവരുടെ അംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും, ട്രാക്ക് ചെയ്യുകയാണെന്നും ആണ് സന്ദേശത്തില്‍ ഹാക്കര്‍മാര്‍ പറയുന്നത്. തങ്ങള്‍ക്ക് വൈബറിന്റെ മുഴുവന്‍ സിസ്റ്റവും ഹാക്ക് ചെയ്യാന്‍ കഴിഞ്ഞില്ല എന്നും അവര്‍ ഈ സന്ദേശത്തില്‍ പറഞ്ഞു.

Syrian Electronic army defaced viber

അംഗങ്ങളുടെ പേര്, രാജ്യം, ഐപി അഡ്രസ്‌, രെജിസ്റ്റര്‍ ചെയ്ത ഡേറ്റ് എന്നിവ അടങ്ങുന്ന ഒരു സ്ക്രീന്‍ഷോട്ട് അവര്‍ പുത്തുവിട്ടിട്ടുണ്ട്. ഈ അഡ്രസില്‍ ഉള്ള https://wa.viber.com/csrapp/home.html വൈബര്‍ അംഗങ്ങളുടെ അക്കൗണ്ട്‌ മാനേജ് ചെയ്യാന്‍ ഉപയോഗിക്കുന്ന സിസ്റ്റം അവര്‍ ഡിലീറ്റ് ചെയ്തു എന്നും അവകാശപെടുന്നു. കൂടാതെ വൈബര്‍ സിസ്റ്റത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍മാരുടെ പേരും, ഇമെയിലും, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. വൈബര്‍ സിസ്റ്റത്തിന്റെ ചില ബാക്ക്അപ്പ്‌ ഡൌണ്‍ലോഡ് ചെയ്യാനും ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ ഈ വൈബര്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുന്നതായിരിക്കും നല്ലത് എന്നാണ് മൊബൈല്‍ സുരക്ഷ വിദഗ്ദ്ധരുടെ അഭിപ്രായം.