ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റുകളും പ്ലേ ചെയ്യാന്‍ കഴിയുന്ന വിഎല്‍സി പ്ലെയറിന്റെ ഐഒഎസ് പതിപ്പ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ തിരിച്ചെത്തി. ലൈസന്‍സിങ്ങ് പ്രശ്നം കാരണം 2011 ജനുവരിയില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഈ ആപ്പ് പിന്‍വലിച്ചിരുന്നു.
ഐപാഡിലും, ഐഫോണിലും ഈ പുതിയ വിഎല്‍സി ആപ്പ് പ്രവര്‍ത്തിക്കും. ഈ പുതിയ ആപ്പ് പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് ഐഒഎസ് 5 എങ്കിലും വേണം. ഈ പുതിയ വിഎല്‍സി ആപ്പ് വഴി ബ്ലൂടൂത്ത് ഹെഡ്സെറ്റുമായി സമന്വയിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. കൂടാതെ വീഡിയോ ഫില്‍റ്റര്‍, സബ്ടൈറ്റില്‍ സപ്പോര്‍ട്ട്, ബാക്ക്ഗ്രൌണ്ട് ഓഡിയോ പ്ലേബാക്ക്, നെറ്റ് വര്‍ക്ക് സ്ട്രീമിംഗ്, ഡ്രോപ്പ്ബോക്സ് സിങ്കിങ്ങ്, വെബ്ബില്‍ നിന്നും ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക, പാസ്സ്‌വേര്‍ഡ് ലോക്ക് എന്നിവയെല്ലാം ഈ പുതിയ ആപ്പിന്റെ സവിശേഷതയാണ്.