വെറും മൂന്ന് സെക്കന്‍റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന കത്തിയുമായി ഗവേഷകര്‍

Posted on Jul, 19 2013,ByTechLokam Editor

വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി ലണ്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വെറും മൂന്ന് സെക്കന്‍റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു കത്തിയാണ് ഇവര്‍ വികസിപ്പിചിരിക്കുന്നത്. ഒപ്പറേഷന്‍ സമയത്ത് ക്യാന്‍സര്‍ കോശങ്ങള്‍ തിരിച്ചറിയാന്‍ ഇനി ഡോക്ടര്‍മാര്‍ക്ക് അധികം പ്രയാസപ്പെടേണ്ട. ഇന്റലിജന്റ് കത്തി എന്ന ഐ-നൈഫ് മൂന്നു സെക്കന്റിനുള്ളില്‍ അവ കണ്ടെത്തി തരും.

Intelligent iKnife

ബ്രിട്ടണിലെ 91 രോഗികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഐ-നൈഫ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം 100 ശതമാനം വിജയമായിരുന്നു. ലബോറട്ടറികളില്‍ അര മണിക്കൂറെങ്കിലുമെടുക്കുന്ന ടെസ്റ്റ് റിസള്‍ട്ടുകള്‍ നിമിഷങ്ങള്‍ക്കകം നല്‍കാനും ഐ-നൈഫിന് കഴിയും.

ട്യൂമറുകള്‍ നീക്കം ചെയ്യുമ്പോള്‍ ക്യാന്‍സര്‍ ബാധിക്കാത്ത കോശങ്ങളും മുറിച്ചു മാറ്റേണ്ട സ്ഥിതിയായിരുന്നു ഇതുവരെ. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സര്‍ജര്‍മാരെ ഐ-നൈഫ് സഹായിക്കും. ഇത് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. ഡോക്ടര്‍ സൊല്‍റ്റന്‍ താകറ്റ്സിന്റെ നേതൃത്വത്തില്‍ ആണ് ഐ-നൈഫ് വികസിപ്പിച്ചെടുത്തത്. ലണ്ടനിലെ ഇംപീരിയല്‍ കോളെജിലെ ഗവേഷകനാണ് താകറ്റ്‌സ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക