സാംസങ്ങ് ഗാലക്സി ടാബ് 3 ഇന്ത്യന്‍ വിപണിയില്‍; വില 17,745 രൂപ മുതല്‍

Posted on Jul, 19 2013,ByTechLokam Editor

സാംസങ്ങിന്റെ ഗാലക്സി ടാബ് 3 നിരയില്‍ പെട്ട ടാബ്ലെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങി. ഇതിന്റെ 7 ഇഞ്ച്‌, 8 ഇഞ്ച്‌ പതിപ്പുകള്‍ ആണ് വിപണിയില്‍ വന്നിരിക്കുന്നത്. സാംസങ്ങ് ഗാലക്സി ടാബ് 3 211 7.0 ന്റെ 3G പതിപ്പിന്റെ വില തുടങ്ങുന്നത് 17,745 മുതലാണ്. ഗാലക്സി ടാബ് 3 311 8.0 ന്റെ 3G പതിപ്പിന്റെ വില 25,725 രൂപയാണ്. വൈഫൈ മാത്രമുള്ള 8 ഇഞ്ച്‌ ടാബിന്റെ വില 21, 945 രൂപയാണ്.

Samsung Galaxy Tab 3 311- 8 inch

ഗാലക്സി ടാബ്3 7 ഇഞ്ച്‌ പതിപ്പിന് 1024 x 600 പികസല്‍ റെസലൂഷനോട് കൂടിയ WSVGA സ്ക്രീന്‍ ആണ് ഉള്ളത്. ഇത് വളരെ നിരാശാജനകമാണ്, കാരണം ഇന്ന് ഇറങ്ങുന്ന മിക്ക വില കുറഞ്ഞ ടാബുകളും ഇതേ റെസലൂഷനോട് കൂടെയാണ് ഇറങ്ങുന്നത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബിന് 1 ജിബി റാമും, 1.2GHz ഡ്യുവല്‍ കോര്‍ പ്രോസസ്സറും ഉണ്ട്. 3 മെഗാപിക്സെല്‍ പിന്‍ക്യാമറയും, 1.9 മെഗാപിക്സെല്‍ മുന്‍ക്യാമറയും ആണ് സാംസങ്ങ് ഈ ടാബിന് നല്‍കിയിരിക്കുന്നത്. കണകടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് എന്നിവക്ക് പുറമേ 3 ജി സപ്പോര്‍ട്ടും ഉണ്ട്. 7 ഇഞ്ച്‌ ടാബിന്റെ 8 ജിബി, 16 ജിബി ഇന്റേണല്‍ മെമ്മറിയോട് കൂടിയ പതിപ്പുകള്‍ ആണ് വരുന്നത്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി മെമ്മറി 32 ജിബി വരെ കൂട്ടവുന്നതുമാണ്.

ഗാലക്സി ടാബ്3 8 ഇഞ്ച്‌ പതിപ്പിന്റെ ഡിസ്പ്ലേ റെസലൂഷന്‍ 1280×800 പിക്സല്‍ ആണ്. 1.5GHz ഡ്യുവല്‍ കോര്‍ പ്രോസസ്സറും, 1.5 ജിബി റാമും ടാബിന് മികവേകുന്നു. 5 മെഗാപിക്സെല്‍ പിന്‍ക്യാമറയും, 1.3 മെഗാപിക്സെല്‍ മുന്‍ക്യാമറയും ഈ പതിപ്പില്‍ ഉണ്ട്. 32 ജിബി, 64 ജിബി പതിപ്പുകളില്‍ ഈ ടാബ് ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ തന്നെയാണ് ഈ ടാബും പ്രവര്‍ത്തിക്കുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക