ട്രൂകാളര്‍ വെബ്സൈറ്റിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്യപെട്ടിരിക്കുന്നു; പിന്നില്‍ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി

ട്രൂകാളര്‍ എന്ന മൊബൈല്‍ അപ്ലിക്കേഷന്റെ വെബ്സൈറ്റിന്റെ ഡാറ്റാബേസ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കര്‍ ഗ്രൂപ്പ്‌ ഹാക്ക് ചെയ്തിരിക്കുന്നു. ഇതുവഴി ഏകദേശം 100 കോടി ആളുകളുടെ ഫോണ്‍നമ്പരും പേരും അവര്‍ക്ക് കിട്ടിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ പേരും ലൊക്കേഷനും കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് ട്രൂകാളര്‍.

Truecaller hacked

തങ്ങളുടെ സെര്‍വര്‍ ഹാക്ക് ചെയ്യപെട്ടതായി സ്ഥിതീകരിച്ചുകൊണ്ട് ട്രൂകാളര്‍ ബ്ലോഗ്‌ വഴി പ്രസ്താവന ഇറക്കിയിട്ടുണ്ട് http://www.truecaller.com/blog/2013/07/18/truecaller-statement. ഹാക്കര്‍മാര്‍ക്ക് അംഗങ്ങളുടെ സോഷ്യല്‍ അക്കൗണ്ട്‌ ആക്സസ് ചെയ്യാം എന്ന വാര്‍ത്ത‍ ട്രൂകാളര്‍ നിഷേധിച്ചു. ഹാക്ക് ചെയ്തതിനു ശേഷം സിറിയന്‍ ഇലക്ട്രോണിക് ആര്‍മി അവരുടെ ട്വിറ്റെര്‍ അക്കൗണ്ട്‌ വഴി ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു.

Syrian Electronic Army tweet

Syrian Electronic Army tweet

ehackingnews.com എന്ന വെബ്സൈറ്റ് ആണ് ഈ വാര്‍ത്ത‍ ആദ്യം പുറത്ത് വിട്ടത്. സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ട്രൂകാളറിന്റെ സെര്‍വറില്‍ നുഴഞ്ഞ് കയറി അവരുടെ 7ല്‍ അധികം ഡാറ്റാബേസ് ഡൌണ്‍ലോഡ് ചെയ്തു എന്ന് അവകാശപെടുന്നു. അവരുടെ പ്രധാന ഡാറ്റാബേസിന്റെ വലുപ്പം 450 ജിബി ആണ്. സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഡൌണ്‍ലോഡ് ചെയ്ത ഡാറ്റാബേസുകളുടെ വിവരം താഴെ കൊടുക്കുന്നു.

truecaller_ugc(459GB), truecaller (100GB),truecaller_profiles( 4GB), truecaller_api(123KB), truecaller_PushMe(2.2KB), tc_admin(7MB), tc_www:(70MB).