വിക്കിലീക്സിനെ കുറിച്ചുള്ള സിനിമ ദി ഫിഫ്ത്ത് എസ്റ്റേറ്റ് ഒക്ടോബര്‍ 18ന്; എതിര്‍‌പ്പുമായി വിക്കിലീക്സ്

അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെയും, വന്‍കിട കോര്‍പറേറ്റുകളുടെയും രഹസ്യങ്ങള്‍ ചോര്‍ത്തി ലോകശ്രദ്ധനേടിയ വിക്കിലീക്സ് എന്ന വെബ്സൈറ്റിനെ പ്രമേയമാക്കിയുള്ള സിനിമ ഒക്ടോബര്‍ 18 ന് പുറത്തിറങ്ങും. ദ ഫിഫ്ത്ത് എസ്റ്റേറ്റ് എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങി.

Benedict cumberbatch the fifth estate

വിക്കിലീക്സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്‌ ആണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. ബില്‍ കോന്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂലിയന്‍ അസാഞ്ചായി വേഷമിടുന്നത് ബെനഡിക് കുമ്പര്‍ബാച്ചാണ്. അമേരിക്കന്‍ നെറികേടുകള്‍ പുറത്ത് വിടാനായി രൂപീകരിക്കപ്പെട്ട വിക്കീലിക്സ് എന്ന സംഘടനയും രഹസ്യങ്ങള്‍ പുറത്ത് വിട്ടതുമുതല്‍ അമേരിക്ക ജൂലിയന്‍ അസാഞ്ചിനെ വേട്ടയാടുന്നതുമാണ് ചിത്രത്തിന്‍റെ കഥ.

അതേസമയം പുറത്തിറങ്ങാനൊരുങ്ങുന്ന സിനിമയോട് രൂക്ഷമായി പ്രതികരിച്ച് വിക്കീലീക്സ് അവരുടെ ട്വിറ്റെര്‍ അക്കൗണ്ട്‌ വഴി പ്രസ്താവന ഇറക്കിയിരിക്കുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും സമൂഹത്തിലെ അഴിമാതികളെയും, നെറികേടുകളെയും ചൂണ്ടികാണിക്കുന്ന സംഘങ്ങള്‍ക്കെതിരെ പ്രചാരണം നടത്താന്‍ വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി. വിക്കിലീക്സ് പുറത്തുവിട്ട ട്വീറ്റുകള്‍ കാണുക.

WikiLeaks Tweet

WikiLeaks Tweet