ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വെബ്ബ് പതിപ്പ് പുതിയ രൂപത്തില്‍

Posted on Jul, 17 2013,ByTechLokam Editor

ഗൂഗിള്‍ അവരുടെ പ്ലേ സ്റ്റോര്‍ വെബ്ബ് പതിപ്പിന്റെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റം വരുത്തിയിരിക്കുന്നു. പ്ലേ സ്റ്റോര്‍ മൊബൈല്‍ പതിപ്പിന് സമാനമാണ് ഈ പുതിയ രൂപം. വളരെ അടുക്കും ചിട്ടയോടും കൂടിയ യൂസര്‍ ഇന്റര്‍ഫെയ്സ് ആണ് ഈ പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Google Play Store

ഇനി മുതല്‍ പ്ലേ സ്റ്റോറിന്റെ ഹോം പേജില്‍ എഡിറ്റേര്‍സ് പിക്ക്, ടോപ്‌ ചാര്‍ട്ട്, പുതിയ അപ്ലിക്കേഷന്‍ എന്നിവയായിരിക്കും ഏറ്റവും മുകളില്‍ കാണിക്കുക. Apps, Devices, Movies, Books എന്നിവയുടെ കാറ്റഗറി ലിങ്ക് മുകളില്‍ നിന്നും ഇടതു ഭാഗത്തേക്ക്‌ മാറ്റിയിരിക്കുന്നു. ഇതില്‍ ഒരു ലിങ്ക് ക്ലിക്ക് ചെയ്താല്‍ ബാക്കിയുള്ളവ മങ്ങി പോകുന്നു. ചുരുക്കി പറഞ്ഞാല്‍ ഈ പുതിയ രൂപകല്‍പ്പന പഴയതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ലളിതമാണ്.

AndroidPolice പറയുന്നത് പ്രകാരം ഈ പുതിയ രൂപകല്‍പ്പന വളരെ വേഗത്തില്‍ ഉള്ള ഒരു യൂസര്‍ ഇന്റര്‍ഫെയ്സ് ആണ് നല്‍കുന്നത്. പ്ലേ സ്റ്റോറിന്റെ കോഡില്‍ വരുത്തിയ മാറ്റം ആണ് ഈ വേഗതക്ക് കാരണം. ഇതിലെ ചിത്രങ്ങള്‍ WebP എന്നാ ഒരു പുതിയ ഇമേജ് ഫോര്‍മാറ്റില്‍ ഉള്ളതാണ്. ഗൂഗിള്‍ തന്നെ വികസിപ്പിച്ച ഒരു ഇമേജ് ഇമേജ് ഫോര്‍മാറ്റാണിത്. ഇതും യൂസര്‍ ഇന്റര്‍ഫെയ്സ് വേഗമേറിയതാക്കുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക