എസ്.എം.എസ് ആയി വാര്‍ത്തകള്‍ ലഭിക്കുന്ന സേവനം ഓള്‍ ഇന്ത്യ റേഡിയോ ഉടന്‍ ആരംഭിക്കും

പൊതുമേഖലാ സ്ഥാപനമായ ഓള്‍ ഇന്ത്യ റേഡിയോ വാര്‍ത്തകള്‍ മൊബൈല്‍ എസ്.എം.എസ് ആയി ലഭിക്കുന്ന സേവനം ഉടന്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് പ്രധാന വാര്‍ത്തകള്‍ എസ്.എം.എസ് ആയി ലഭിക്കും. ഇന്ത്യയില്‍ എവിടെയും ഈ സേവനം ലഭ്യമാകും.

SMS

രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം മൂന്ന്‍ തവണയായിരിക്കും എസ്.എം.എസ് വഴി വാര്‍ത്തകള്‍ അയക്കുക. ഓരോ എസ്.എം.എസിലും മൂന്നോ നാലോ വാര്‍ത്തകളാണ് ഉണ്ടാകുക. പരസ്യം അടക്കമായിരിക്കും വാര്‍ത്തകള്‍ സന്ദേശമായി അയക്കുക. ആകാശവാണിയുടെ പ്രചാരവും വരുമാനവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

വാര്‍ത്തകള്‍ ഏകദേശം 100 അക്ഷരങ്ങളും, വാര്‍ത്തക്ക് കൂടെയുള്ള പരസ്യങ്ങള്‍ പരമാവധി 60 അക്ഷരങ്ങളും അടങ്ങിയതായിരിക്കും. വാര്‍ത്തകള്‍ ബള്‍ക്ക് എസ്.എം.എസ് ആയി അയക്കാനുള്ള അനുമതി ട്രായില്‍ നിന്നും നേടിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് അടിസ്ഥാനമായുള്ള ഒരു അപ്ലിക്കേഷന്‍ വഴി ഈ സേവനം രജിസ്റ്റര്‍ ചെയ്യാം. അതുവഴി തന്നെ എസ്.എം.എസ് ആയി വാര്‍ത്തകള്‍ ലഭിക്കുന്ന സേവനം നിര്‍ത്തലാക്കുകയും ആകാം.

Leave a Reply