വെബ്ബില്‍ നിന്നും നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്പ്ബോക്സ് അക്കൗണ്ടിലേക്ക് നേരിട്ട് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം

വെബ്ബില്‍ നിന്നും വളരെ എളുപ്പത്തില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ക്ലൌഡ് സ്റ്റോറേജ് ഡ്രൈവിലേക്ക് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ് www.ctrlq.org/save . ഇതു വഴി നിങ്ങള്‍ക്ക് വെബ്ബില്‍ നിന്നും നേരിട്ട് ഫയലുകള്‍ ഡ്രോപ്പ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ്, സ്കൈ ഡ്രൈവ് എന്നീ ക്ലൌഡ് സ്റ്റോറേജ് അക്കൗണ്ടുകളിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. പ്രത്യേകം അപ്ലിക്കേഷനോ, അല്ലെങ്കില്‍ ബ്രൌസര്‍ എക്സ്റെന്‍ഷനോ ഇന്‍സ്റ്റോള്‍ ചെയ്യാതെ ഈ സേവനം ഉപയോഗിക്കാം.

Save files to cloud

നിങ്ങളുടെ ക്ലൌഡ് ഡ്രൈവിലേക്ക് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ www.ctrlq.org/save ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിലെ ഇന്‍പുട്ട് ബോക്സില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട ഫയലിന്റെ യുആര്‍എല്‍ നല്‍കുക. എന്നിട്ട് നിങ്ങളുടെ ക്ലൌഡ് ഡ്രൈവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ആദ്യത്തെ തവണയാണ് ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ ക്ലൌഡ് ഡ്രൈവ് അക്കൗണ്ട്‌ ഈ സേവനവുമായി ഓതറൈയിസ് ചെയ്യേണ്ടിവരും.

ഈ സേവനം ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഡാറ്റാ പ്ലാനിലെ യാതൊരു ബൈറ്റ് പോലും നഷ്ടപെടുകയില്ല. കാരണം ക്ലൌഡ് വഴിയാണ് ഫയല്‍ ട്രാന്‍സ്ഫര്‍ നടക്കുന്നത്.

Leave a Reply