പുതിയ സവിശേഷതകളുമായി ഗൂഗിള്‍ മാപ്പ് ആന്‍‌ഡ്രോയിഡ് ആപ്ളിക്കേഷന്‍

അടിമുടി മാറ്റം വരുത്തി ഗൂഗിള്‍ മാപ്പ് ആന്‍‌ഡ്രോയിഡ് ആപ്ളിക്കേഷനന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇറങ്ങിയ ഐഫോണ്‍ അപ്ലിക്കേഷനില്‍ ഉള്ള ഒട്ടു മിക്ക സവിശേഷതകളും ഈ പുതിയ ആന്‍‌ഡ്രോയിഡ് പതിപ്പില്‍ ഉണ്ട്. ലാറ്റിട്യൂഡ്, ഗ്ലോബല്‍ സെര്‍ച്ച്‌ ബോക്സ്‌, ചെറിയ മെനു ബട്ടണ്‍ എന്നിവയെല്ലാം പുതിയ പതിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വളരെ വൃത്തിയുള്ള ഒരു രൂപകല്‍പനയാണ് ഇതിലുള്ളത്.

Google Map Android App

ട്രാഫിക്‌ ബ്ലോക്ക്‌ വല്ലതും ഉണ്ടെങ്കില്‍ ഉപഭോകതാകള്‍ക്ക് ഈ അപ്ലിക്കേഷന്‍ വഴി റിപ്പോര്‍ട്ട്‌ ചെയ്യാം. അങ്ങനെ മറ്റ് ആളുകള്‍ക്ക് ഇതറിയാന്‍ കഴിയും. അങ്ങനെ ഗൂഗിളിന് ട്രാഫിക്‌ കുറഞ്ഞ എളുപ്പം എത്താന്‍ കഴിയുന്ന വേറെ പാത ഉപഭോക്താവിന് നിര്‍ദേശിക്കാന്‍ കഴിയും. ഗൂഗിള്‍ ഈയിടെ ഏറ്റെടുത്ത വേസ് നാവിഗേഷന്‍ അപ്ലിക്കേഷനിലെ സവിശേഷതകള്‍ ആണിതൊക്കെ.

ഇതിനെല്ലാം പുറമെ നില്ക്കുന്ന സ്ഥലത്തിനടുത്തെ സ്ഥാപനങ്ങളും സേവനങ്ങളും ലിസ്റ്റ് ചെയ്യാനും ആപ്ലിക്കേഷന് സാധിക്കും. മാത്രമല്ല നമുക്ക് ഈ സ്ഥാപനങ്ങളെയും സേവനങ്ങളെയും റേറ്റ് ചെയ്യാനും സാധിക്കും. ഓഫ്‌ലൈന്‍ മാപ്പ് എന്ന ഒരു പുതിയ സവിശേഷത ഗൂഗിള്‍ കൂട്ടിചേര്‍ത്തിട്ടുണ്ട് അതുവഴി മൊബൈലില്‍ സേവ് ചെയ്ത മാപ്പ് ഇന്റെര്‍ന്റ്റ് കണക്ഷന്‍ ഇല്ലാതെ കാണാം.

പുതിയ ഗൂഗിള്‍ മാപ്പ് ആന്‍‌ഡ്രോയിഡ് ആപ്ളിക്കേഷന്റെ സവിശേഷതകള്‍ വിശദീകരിച്ച്കൊണ്ടുള്ള ഗൂഗിളിന്റെ വീഡിയോ കാണുക

Leave a Reply