യുട്യൂബ് വീഡിയോ എങ്ങനെ വിഎല്‍സി മീഡിയ പ്ലെയെര്‍ വഴി പ്ലേ ചെയ്യാം

VLC Youtube Video

വിഎല്‍സി മീഡിയ പ്ലെയെര്‍ ഉപയോഗിച്ച് നമുക്ക് ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റിലും ഉള്ള വീഡിയോകള്‍ പ്ലേ ചെയ്യാം. മാത്രമല്ല വെബ്ബ് ബ്രൌസറിന്റെയോ, അഡോബ് ഫ്ലാഷ് പ്ലെയറിന്റെയോ സഹായം കൂടാതെ വിഎല്‍സി മീഡിയ പ്ലെയെര്‍ ഉപയോഗിച്ച് നമുക്ക് യുട്യൂബ് വീഡിയോ കാണാം.

യുട്യൂബ് വീഡിയോ കാണാന്‍ ആദ്യം വിഎല്‍സി മീഡിയ പ്ലെയെര്‍ തുറക്കുക എന്നിട്ട് കീബോര്‍ഡില്‍ Ctrl+N അമര്‍ത്തുക. അപ്പോള്‍ തുറന്നു വരുന്ന Network URL ഡയലോഗ് ബോക്സില്‍ നിങ്ങള്‍ക്ക് കാണേണ്ട യുട്യൂബ് വീഡിയോ യുആര്‍എല്‍ കൊടുക്കുക. എന്നിട്ട് ആ ഡയലോഗ് ബോക്സിലെ Play ബട്ടണ്‍ അമര്‍ത്തുക.

VLC Network URL Dialog Box

യുട്യൂബ് വീഡിയോ കാണാന്‍ വിഎല്‍സി മീഡിയ പ്ലെയെര്‍ ഉപയോഗിച്ചാല്‍ ഉള്ള ചില ഗുണങ്ങള്‍

സ്റ്റാന്‍ഡേര്‍ഡ് യുട്യൂബ് പ്ലെയറില്‍ ഇല്ലാത്ത ചില ഗുണങ്ങള്‍ വിഎല്‍സി പ്ലെയെര്‍ വഴി വീഡിയോ കാണുംബോള്‍ നമുക്ക് ലഭിക്കും. അവ താഴെ കൊടുത്തിരിക്കുന്നു.

  • വിഎല്‍സി പ്ലെയറിലെ repeat ബട്ടണ്‍ ഉപയോഗിച്ച് യുട്യൂബ് വീഡിയോ ആവര്‍ത്തിച്ച് കാണാം.
  • വിഎല്‍സി പ്ലെയറിലൂടെ യുട്യൂബ് വീഡിയോയുടെ പ്ലേ ബാക്ക് സ്പീഡ് കൂട്ടുകയും കുറക്കുകയും ആകാം
  • വിഎല്‍സി പ്ലെയറിലെ Tools മെനുവിലെ Take Snapshot ഓപ്ഷന്‍ വഴി യുട്യൂബ് വീഡിയോയുടെ ഏതു ഫ്രെയിമിന്റെയും സ്ക്രീന്‍ ഷോട്ട് എടുക്കാം.
  • പരസ്യങ്ങളുടെ ശല്ല്യം ഇല്ലാതെ യുട്യൂബ് വീഡിയോ കാണാം.

Comments (2)

Leave a Reply