പുതിയ മൊബൈല്‍ സിം ലഭിക്കണമെങ്കില്‍ വിരലടയാളവും നിര്‍ബന്ധമാക്കിയേക്കും

Sim cards

വ്യാജ സിം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികോം സേവനദാതാക്കള്‍ക്ക്‌ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി വന്നിരിക്കുന്നു. ഇനിമുതല്‍ പുതിയ മൊബൈല്‍ സിം വാങ്ങണമെങ്കില്‍ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ക്ക് പുറമെ വിരലടയാളവും നിര്‍ബന്ധമാക്കിയേക്കും.

കൂടതല്‍ ഉപഭോക്താക്കളെ ഉണ്ടാക്കുക വഴി കൂടുതല്‍ കമ്മീഷന്‍ നേടുക എന്ന ഒറ്റലക്ഷ്യം കാരണം സിം വിതരണക്കാര്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്നും മതിയായ രേഖകള്‍ വാങ്ങിക്കാറില്ല. ചിലപ്പോള്‍ സിം പഭോക്താവിന്റെ ഒപ്പു പോലും മറ്റു പലരുമാണ് രേഖപ്പെടുത്തുന്നത്. ഒരാള്‍ക്ക് മറ്റൊരാളുടെ ഫോട്ടോയും ഐഡെന്റിറ്റി പ്രൂഫും കിട്ടിയാല്‍ സിം എടുക്കാം എന്ന അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളത്. ഇത് രാജ്യത്തിന്‍റെ സുരക്ഷക്ക് തന്നെ ഭീഷണി ആയേക്കാം.

സിം കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ തന്നെ വിരലടയാളമോ മറ്റു ബയോമെട്രിക് ഫീച്ചറോ നല്‍കിയിരിക്കണം. ഇത്തരത്തില്‍ അപേക്ഷ നല്‍കാത്തവര്‍ക്ക് സിം നല്‍കരുതെന്ന് ടെലികോം സേവനദാതാക്കള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സിം കാര്‍ഡ് ഉപയോഗിക്കുന്നവരുടെ കൂടുതല്‍ രേഖകള്‍ വാങ്ങുന്നത്.

Leave a Reply