ഫെയ്സ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ അപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈലിലെ നമ്പറുകള്‍ ചോര്‍ത്തുന്നു

Facebook mobile app

നോര്‍ട്ടന്‍ ആന്റിവൈറസ്‌ നിര്‍മ്മാതാക്കളായ സിമെന്റെക്കിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഫെയ്സ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ അപ്ലിക്കേഷന്‍ ഉപഭോക്താവിന്റെ അനുവാദമില്ലാതെ ഫോണില്‍ നിന്നും ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തുന്നു.

ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്ത് നിങ്ങള്‍ ആദ്യമായി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇന്റര്‍നെറ്റ്‌ വഴി നിങ്ങളുടെ ഫോണിലെ നമ്പറുകള്‍ ഫെയ്സ്ബുക്കിന്റെ സെര്‍വറുകളിലേക്ക് അയക്കുന്നു. ഇത് സംഭവിക്കാന്‍ നിങ്ങള്‍ ഈ അപ്ലിക്കേഷന്‍ വഴി ഫെയ്സ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യുകയൊന്നും വേണ്ട, ഇന്‍സ്റ്റോള്‍ ചെയ്ത ഫെയ്സ്ബുക്ക് അപ്ലിക്കേഷന്‍ ഒന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രം മതി. ഫെയ്സ്ബുക്കിന്റെ ഈ മൊബൈല്‍ അപ്ലിക്കേഷന്‍ 500,000,000ല്‍ അധികം ഫോണുകളില്‍ ഉപയോഗിക്കുന്നുണ്ട്.

ഈയൊരു പ്രശ്നത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും ഈ പ്രശനം ഇല്ലാത്ത പുതിയ പതിപ്പ് അടുത്ത അപ്ഡേത്തില്‍ ഉള്‍പ്പെടുത്തുമെന്നും സിമെന്റെക്കിന് ഫെയ്സ്ബുക്ക് വാക്ക് നല്‍കിയുട്ടുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഒരു ശ്രദ്ധയും കൂടാതെയാണ് ഫെയ്സ്ബുക്ക് കൈകാര്യം ചെയ്യുന്നത് എന്നുള്ളതിന് മറ്റൊരു തെളിവ് കൂടെയാണിത്‌.

ഈ പ്രശനം ചൂണ്ടികാണിചുള്ള സിമെന്റെക്കിന്റെ ബ്ലോഗ്‌ വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

Leave a Reply