ജപ്പാനെ മറികടന്ന്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യ

Smartphone

സ്ട്രാറ്റജി അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി മാറിയിരിക്കുന്നു. ഈ ലിസ്റ്റില്‍ അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും ആണ് ഉള്ളത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 2013ന്റെ ആദ്യ പാദത്തിലാണ് ജപ്പാനെ മറികടന്ന് മൂന്നാമത് എത്തിയത്. സാംസങ്ങ്, മൈക്രോമാക്സ്, ആപ്പിള്‍ മുതലായ കമ്പനികളാണ് ഇന്ത്യയില്‍ കൂടതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചത്. പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും, മൊബൈല്‍ അപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നവര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്ത ഒരു രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ പറയുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ വിദേശ കമ്പനികളെക്കാള്‍ കൂടുതല്‍ വളര്‍ച്ച നിരക്ക് ഉള്ളത് ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്സ്, കാര്‍ബണ്‍ തുടങ്ങിയവക്കാണ്. 200 ശതമാനത്തിനും 500 ശതമാനത്തിനും ഇടയില്‍ ആണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ഇവരുടെ വാര്‍ഷിക വളര്‍ച്ച നിരക്ക്.

ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയിലെ വളര്‍ച്ചാ നിരക്ക് താഴോട്ടാണ്.

Leave a Reply