സോണി എക്സപീരിയ Z അള്‍ട്ര; 6.3 ഇഞ്ച്‌ ഫുള്‍എച്ഡി സ്മാര്‍ട്ഫോണ്‍

Posted on Jun, 26 2013,ByTechLokam Editor

Sony Xperia Z ultra

6.3 ഇഞ്ച്‌ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞതും വലുതുമായ ഫുള്‍എച്ഡി സ്മാര്‍ട്ഫോണ്‍ ഷാങ്ഹായില്‍ വെച്ച് നടന്ന മൊബൈല്‍ ഏഷ്യ എക്സ്പോയില്‍ സോണി അവതരിപ്പിച്ചു. സാംസങ്ങ് ഗാലക്സി മെഗാ, ഹുവായി അസെന്റ് മേറ്റ്‌ തുടങ്ങിയവയെ പോലെ ഫാബെല്റ്റ് ഗണത്തില്‍ പെടുത്താവുന്ന ഫോണ്‍ ആണിത്. വെള്ളംകടക്കാത്ത ഒരു ഫോണ്‍ ആണിത്.

1920×1080 പിക്സല്‍ റസല്യൂഷനുള്ള ഫുള്‍ എച്ച്ഡി ഡിസ്പ്ലെയാണ് സോണിയുടെ ഈ ഫാബ്ലറ്റിനുള്ളത്. സോണിയുടെ പുതിയ ട്രിലുമിനസ് ഡിസ്പ്ലേ ടെക്നോളജിയാണ് ഈ ഫോണില്‍ ഉള്ളത്. 2.2GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 800 പ്രോസസ്സര്‍ , 2 ജി.ബി റാം എന്നിവ ഫോണിന് കരുത്തേകുന്നു. ഫോണിന്റെ സ്ക്രീന്‍ സ്ക്രാച്ച് റെസിസ്ടന്റ്റ് ആണ്.

16 ജി.ബി ഓണ്‍ബോര്‍ഡ്‌ മെമ്മോറിയുണ്ട് ഫോണിന് മാത്രമല്ല മൈക്രോഎസ്ഡി കാര്‍ഡ്‌ വഴി 64 ജിബിവരെ ഉയര്‍ത്താം. കണക്റ്റിവിറ്റിക്കായി 2G, 3G, 4G, Wi-Fi, ബ്ലൂടൂത്ത്, എന്‍എഫ്സി, മൈക്രോ യുഎസ്ബി തുടങ്ങിയവയാണ് സോണി ഫോണില്‍ ഒരുക്കിയിട്ടുള്ളത്. 212 ഗ്രാം ഭാരമുള്ള ഫാബ്ലറ്റിന്‍റെ കനം 6.5 മില്ലി മീറ്ററാണ്. ഇതുകൊണ്ടുതന്നെയാവണം കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിള്‍ ഫോണ്‍ ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയതും ഏറ്റവും കനംകുറഞ്ഞതുമായ ഫുള്‍ എച്ച്ഡി സ്മാര്‍ട് ഫോണാണെന്ന് അവകാശപ്പെടുന്നത്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. 2 മെഗാപിക്സല്‍ മുന്‍ ക്യാമറയും എല്‍ഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സല്‍ പിന്‍ ക്യാമറയും ഫോണിലുണ്ട്. 3,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. വെള്ളം നനയാത്തതും പൊടി പറ്റാത്തതും ആയ ഈ ഫോണ്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ വെച്ച് ഫോട്ടോ എടുക്കാം. ഈ വര്‍ഷം മൂന്നാം പാദത്തോടെ വിപണിയിലെത്തുന്ന ഫോണ്‍ കറുപ്പ്, വെള്ള പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമാവും.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക