സോണി സ്മാര്‍ട്ട്‌വാച്ച് 2 ; ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ സോണിയുടെ പുതിയ സ്മാര്‍ട്ട്‌വാച്ച്

Posted on Jun, 26 2013,ByTechLokam Editor

Sony SmartWatch

സോണി അവരുടെ സ്മാര്‍ട്ട്‌ വാച്ചിന്റെ പുതിയ പതിപ്പായ സ്മാര്‍ട്ട്‌വാച്ച് 2 ഷാങ്ഹായില്‍ വെച്ച് നടന്ന മൊബൈല്‍ ഏഷ്യ എക്സ്പോയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പിലാണ്‌ ഈ വാച്ച് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണിനെ മാത്രമേ ഈ വാച്ച് സപ്പോര്‍ട്ട് ചെയ്യൂ. ആന്‍ഡ്രോയ്ഡ് ഫോണിന്റെ രണ്ടാമത്തെ സ്ക്രീന്‍ ആയി പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആണ് ഈ വാച്ച് രൂപകല്‍പന ചെയ്തിരിക്കുന്നത്.

വെള്ളംകടക്കാത്ത വാച്ചാണിത്. കണക്ടിവിറ്റിക്ക് വേണ്ടി നിയര്‍ ഫീല്‍ഡ് കമ്മ്യൂണികേഷന്‍, ബ്ലൂടൂത്ത് എന്നിവയെല്ലാം വാച്ചിലുണ്ട്. 1.6 ഇഞ്ച്‌ വലിപ്പമുള്ള 220 x 176 പിക്സല്‍ കളര്‍ ഡിസ്പ്ലേ ഈ വാച്ചിന്റെ പ്രത്യേകതയാണ്. മൈക്രോ യുഎസ്ബി ചാര്‍ജര്‍ ഉപയോഗിച്ച് ഈ വാച്ച് ചാര്‍ജ് ചെയ്യാം.

ഈ വാച്ച് ആന്‍ഡ്രോയ്ഡ് ഫോണുമായി കണക്ട് ചെയ്താല്‍ വാച്ചിന്റെ സ്ക്രീന്‍ ടച്ച്‌ ചെയ്ത് ഫോണ്‍ കാള്‍ എടുക്കാം. ഈ വാച്ച് വഴി ഫോണിലെ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാനും കഴിയും. 200ല്‍ അധികം അപ്ലിക്കേഷനുകള്‍ ഈ വാച്ചിന് മാത്രമായി ഇറങ്ങിയിട്ടുണ്ട്.

പെബ്ബിള്‍ (Peble), മെറ്റാവാച്ച് (MettaWatch) എന്നിവയ്യാണ് സോണി സ്മാര്‍ട്ട്‌വാച്ചിന് വിപണിയില്‍ ഉള്ള എതിരാളികള്‍ .

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക