ഫെയ്സ്ബുക്ക് ഫ്ലിപ്പ്ബോര്‍ഡിന് സമാനമായ മൊബൈല്‍ ന്യൂസ്‌ റീഡര്‍ അപ്ലിക്കേഷന്റെ പണിപുരയില്‍

Posted on Jun, 25 2013,ByTechLokam Editor

Facebook

ന്യൂസ്‌ അഗ്ഗ്രിഗേറ്റര്‍ മൊബൈല്‍ അപ്ലിക്കേഷനായ ഫ്ലിപ്പ്ബോര്‍ഡിനോട്‌ ഏറെക്കുറെ സാമ്യതയുള്ള ഒരു മൊബൈല്‍ ന്യൂസ്‌ റീഡര്‍ അപ്ലിക്കേഷന്‍ ഫേസ്ബുക്ക് നിര്‍മ്മിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഫെയ്സ്ബുക്ക് അംഗങ്ങളും മറ്റ് വാര്‍ത്താ ഏജന്‍സികളും പങ്കുവെയ്ക്കുന്ന വാര്‍ത്താ ഫീഡുകള്‍ മൊബൈല്‍ സഹൃദയമായ ഒരു പുതിയ യൂസര്‍ ഇന്റര്‍ഫേസില്‍ കാണിക്കുന്ന ഒരു ആപ്പ് ആണിത്.

ഫെയ്സ്ബുക്ക് എന്ന് ഈ അപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നോ, ഇതിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് ഉണ്ടാകുമെന്നോ എന്നതിനെ കുറിച്ചൊന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഫ്ലിപ്പ്ബോര്‍ഡ്‌, പള്‍സ് (Pulse), ഗൂഗിള്‍ കറന്റ്‌സ്(Google Currents) തുടങ്ങിയ അപ്ലിക്കേഷനുകളുമായി ആയിരിക്കും ഫെയ്സ്ബുക്കിന്റെ ഈ പുതിയ മൊബൈല്‍ അപ്ലിക്കേഷന് മത്സരിക്കേണ്ടി വരിക.

ഈ അപ്ലിക്കേഷന്‍ കൂടുതല്‍ പരസ്യവരുമാനം നേടാനുള്ള ഒരു പുതിയ ഉറവിടമായിരിക്കും ഫെയ്സ്ബുക്കിന്. മൊബൈല്‍ ഉപകരണങ്ങളുടെ ഒരു യുഗം ആണ് ഇനി വരാനിരിക്കുന്നത്. ഇതു മുന്‍കൂട്ടി കണ്ടിട്ടാണ് മൊബൈല്‍ അധിഷ്ഠിതമായ പുതിയ പുതിയ സേവനങ്ങള്‍ ഫെയ്സ്ബുക്ക് ഇറക്കുന്നത്‌.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക