ആപ്പിള്‍ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സിനെ കുറിച്ചുള്ള സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

Jobs movie

വിപ്ലവകരമായ രീതിയില്‍ ലോകമൊട്ടാകെയുള്ള കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് വിപണികളെ തങ്ങളുടെ ഉത്‌പന്നങ്ങളിലൂടെ മാറ്റിമറിച്ച ആപ്പിള്‍ കമ്പനിയുടെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സ്റ്റീവ് ജോബ്‌സിന്റെ കഥ പറയുന്ന ഹോളിവുഡ് സിനിമ ‘ജോബ്സ്’ (Jobs)ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്റ്റെവ്‌ ജോബ്സ് ആയി പ്രമുഖ ഹോളിവുഡ് നടന്‍ ആഷ്‌ടണ്‍ കച്ചര്‍ (Ashton Kutcher ) വേഷമിടുന്ന ചിത്രം ഈ വര്‍ഷം ഓഗസ്റ്റില്‍ ആണ് റിലീസ്‌ ചെയ്യുക.

1971 മുതല്‍ 2000 വരെയുള്ള സ്റ്റീവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. അദേഹം ആപ്പിള്‍ , പിക്സാര്‍ , നെക്സ്റ്റ് എന്നീ കമ്പനികളില്‍ ജോലി ചെയ്യുമ്പോളുള്ള സംഭവവികാസങ്ങലിലൂടെയാണ് സിനിമയിലെ കഥ നീങ്ങുന്നത്‌.