ഓള്‍ ഇന്ത്യ റേഡിയോയുടെയും ദൂരദര്‍ശന്റെയും മൊബൈല്‍ ആപ്പ് ഉടന്‍ വരും എന്ന് പ്രസാര്‍ഭാരതി

Posted on Jun, 22 2013,ByTechLokam Editor

Doordarshan

കാലത്തിനനുസരിച്ച് കോലം കെട്ടുക എന്ന് പറഞ്ഞ പോലെ മാറുന്ന സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊത്ത് മാറാന്‍ രാജ്യത്തെ ഏറ്റവും ആദ്യത്തെ ബ്രോഡ്കാസ്റ്റിങ്ങ് ശൃംഖലയും തയ്യാറെടുക്കുന്നു. ഓള്‍ ഇന്ത്യ റേഡിയോയുടെയും ദൂരദര്‍ശന്റെയും മൊബൈല്‍ ടാബ്ലെറ്റ് ആപ്പ് ഉടന്‍ വരും എന്ന് പ്രസാര്‍ഭാരതി അറിയിച്ചിരിക്കുന്നു.

വാര്‍ത്തകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ഒരു അപ്ലിക്കേഷന്‍ ആയിരിക്കും ഇത്, കൂടാതെ ചെറിയ വരിസംഖ്യ നല്‍കി പ്രസാര്‍ഭാരതിയുടെ ശേഖരത്തിലുള്ള പല പഴയ വീഡിയോകള്‍ ഇതു വഴി കാണാം.

യൂട്യൂബ്, ട്വിറ്റെര്‍ എന്നീ സോഷ്യല്‍ മീഡിയകളില്‍ ദൂര്‍ദര്‍ശനും, ആകാശവാണിയും സജീവമാണ്. ഡി.ഡി ന്യൂസിന് ട്വിറ്ററിന് 32000 ഫോളോവേഴ്‌സാണ് നിലവിലുള്ളത്. 700 റോളം കാണികള്‍ ദിവസവും യുട്യൂബ് വാഡിയോയും കാണുന്നുണ്ട്. ആകാശവാണിക്ക് ട്വിറ്ററില്‍ 24,000 ഫോളോവേഴ്‌സാണുള്ളത്.

വരുന്ന ആറ് മാസത്തിനുള്ളില്‍ പുതിയ ആപ്പ് തയ്യാറാകും എന്നാണ് പ്രസാര്‍ഭാരതിയുടെ അറിയിപ്പ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക