സാംസങ്ങ് ഗാലക്സി NX; ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ പുതിയ MILC ക്യാമറയുമായി സാംസങ്ങ്

Samsung Galaxy NX

സാംസങ്ങ് ഗാലക്സി NX എന്ന പേരില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ ക്യാമറ സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്നു. ഇതൊരു mirrorless interchangeable-lens (MILC) ക്യാമറയാണ്.

ഹൈബ്രിഡ് ഓട്ടോഫോക്കസ് ഉള്ള 20.3 മെഗാ പിക്സെല്‍ APS-C സെന്‍സര്‍ ആണ് ക്യാമറയില്‍ ഉള്ളത്. 4.8 ഇഞ്ച്‌ വലിപ്പമുള എല്‍സിഡി ടച്ച്‌ സ്ക്രീനാണ് ക്യാമറയുടേത്. ഷട്ടര്‍ സ്പീഡ് 1/6,000 സെക്കന്റ്‌ ആണ്. മറ്റു MILC ക്യാമറകളില്‍ നിന്ന് ഗാലക്സി NX നെ വ്യത്യസ്തമാക്കുനത് അതിലെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും, വയര്‍ലെസ് കണക്ടിവിറ്റിയും ആണ്. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2 ആണ് ക്യാമറയിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല ഈ ക്യാമറയില്‍ നമുക്ക് ഗൂഗിള്‍ പ്ലേയില്‍ നിന്ന് അപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുകയുമാവാം. 4G LTE സാങ്കേതികവിദ്യ വഴി വെബ്ബിലേക്ക് വളരെ പെട്ടന്നുള്ള ഫോട്ടോ അപ്‌ലോഡിംഗ് സാധ്യമാക്കുന്നു.

ഫോട്ടോ സജസ്റ്റ് എന്ന ഒരു പുതിയ സവിശേഷത ക്യാമറയില്‍ ഉണ്ട്. ഇതു നമ്മുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് അവിടെ അടുത്തുള്ള ഫോട്ടോ എടുക്കേണ്ട പ്രശസ്തമായ സ്ഥലങ്ങള്‍ നമുക്ക് നിര്‍ദേശിച്ചു തരും. നമ്മുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ അനുസരിച്ച് മാറ്റാവുന്ന മാക്രോ, ലാന്‍ഡ്‌സ്കേപ്പ് തുടങ്ങിയ 30 മോഡുകള്‍ ഈ ക്യാമറയില്‍ ഉണ്ട്.

4G LTE സാങ്കേതികവിദ്യ ഉള്ള ലോകത്തിലെ ആദ്യത്തെ ക്യാമറയാണിത്‌. മാത്രമല്ല ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ MILC ക്യാമറയും സാംസങ്ങ് ഗാലക്സി NX തന്നെയാണ്.

ഈ ക്യാമറ എന്ന് വിപണിയില്‍ ലഭ്യമാകും എന്നും, ക്യാമറയുടെ വില എന്നീ വിവരങ്ങള്‍ സാംസങ്ങ് പുറത്തുവിട്ടിട്ടില്ല.


Samsung Galaxy NX Screen

Samsung Galaxy NX top view

Samsung Galaxy NX back view

Samsung Galaxy NX with lenses

Leave a Reply