ഫെയ്സ്ബുക്കില്‍ ഇനി ചിത്രങ്ങള്‍ ഉപയോഗിച്ച് കമന്റ്‌ ചെയ്യാം

Posted on Jun, 20 2013,ByTechLokam Editor

ഫെയ്സ്ബുക്കില്‍ ഇനി മുതല്‍ പോസ്റ്റുകള്‍ക്ക് ചിത്രങ്ങള്‍ ഉപയോഗിച്ച് കമന്റ്‌ ചെയ്യാം. വെബ്ബിലും അവരുടെ മൊബൈല്‍ വെബ്സൈറ്റിലും ഇത് ലഭ്യമാകും. നിലവില്‍ ഈ പുതിയ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമല്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാകും.

നമ്മള്‍ കമന്റ്‌ ടൈപ്പ് ചെയ്യുന്ന ബോക്സിന്റെ വലത്തുവശത്തു കാണുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ഫോട്ടോ അപ്‌ലോഡ്‌ ചെയ്ത് കമന്റിന്റെ കൂടെ കൂട്ടിച്ചേര്‍ക്കാം.

Facebook Photo Comments

ഫെയ്സ്ബുക്കിന്റെ മൊബൈല്‍ ആപ്പില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് കമന്റ്‌ ചെയ്യാന്‍ കഴിയില്ല. പക്ഷേ കമന്റ്‌ ചെയ്ത ചിത്രങ്ങള്‍ അതുവഴി കാണാം. ഭാവിയില്‍ കമന്റ്‌ ചെയ്യാനുള്ള ഫീച്ചര്‍ കൂടി മൊബൈല്‍ ആപ്പിലേക്ക് കൂട്ടിച്ചേര്‍ത്തേക്കാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക