ഐബിബോ (ibibo) ഗ്രൂപ്പ്‌ 800 കോടി രൂപക്ക് ഓണ്‍ലൈന്‍ ബസ്സ് ടിക്കറ്റ്‌ ബുക്കിംഗ് പോര്‍ട്ടല്‍ റെഡ്ബസ്സ് ഏറ്റെടുക്കും എന്ന് റിപ്പോര്‍ട്ട്‌

Posted on Jun, 18 2013,ByTechLokam Editor

Redbus Logo

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ബസ്സ് ടിക്കറ്റ്‌ ബുക്കിംഗ് പോര്‍ട്ടലായ റെഡ്ബസ്സിനെ ഐബിബോ(ibibo) ഗ്രൂപ്പ്‌ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. 800 കോടി രൂപക്കാണ് കരാര്‍ . സൗത്ത് ആഫ്രിക്കന്‍ കമ്പനിയായ Naspers, ചൈനീസ്‌ കമ്പനിയായ Tencent എന്നിവ കൂടിയുള്ള ഒരു സംയുക്ത സംരംഭം ആണ് ഐബിബോ(ibibo) ഗ്രൂപ്പ്‌. റെഡ്ബസ്സിനെ സ്വന്തമാക്കുന്നത് അവരുടെ goibibo.com എന്ന കമ്പനിക്ക് ശക്തി പകരും. ബസ്സ് ടിക്കറ്റ്‌, ട്രെയിന്‍ ടിക്കറ്റ്‌, വിമാന ടിക്കറ്റ്‌ എന്നിവ ബുക്ക്‌ ചെയ്യാനുള്ള ഒരു വെബ്സൈറ്റ് ആണ് goibibo.com.

ഇന്ത്യക്കാര്‍ തുടങ്ങി വിജയം കണ്ട ചുരുക്കം ചില ഇന്റര്‍നെറ്റ്‌ കമ്പനികളില്‍ ഒന്നാണ് റെഡ്ബസ്സ്. 2006 ലാണ് കമ്പനി തുടങ്ങിയത്. വെബ്സൈറ്റ് വഴിയും, അവരുടെ മൊബൈല്‍ ആപ്പ് വഴിയും, ഫോണ്‍ വഴിയും ടിക്കറ്റ്‌ ബുക്ക് ചെയ്യാനുള്ള സേവനം റെഡ്ബസ്സ് നല്‍കുന്നു. 24 ഇന്ത്യന്‍ നഗരങ്ങളില്‍ ഇവരുടെ സേവനം ലാഭ്യമാണ്. 12,000 റൂട്ടുകളില്‍ 800 ബസ്സ് ഓപ്പറേറ്റര്‍മാരുടെ ടിക്കറ്റ്‌ റെഡ്ബസ്സ് വഴി ബുക്ക് ചെയ്യാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക