കാന്‍വാസ് 4ന്റെ ട്രെയിലര്‍ വീഡിയോയുമായി മൈക്രോമാക്സ്

Posted on Jun, 17 2013,ByTechLokam Editor

Micromax Canvas 4

മൈക്രോമാക്സിന്റെ ഇറങ്ങാനിരിക്കുന്ന ഫോണായ കാന്‍വാസ് 4ന്റെ ട്രെയിലര്‍ വീഡിയോ അവരുടെ യുട്യൂബ് ചാനല്‍ വഴി ഇറക്കിയിരിക്കുന്നു. കറുത്ത നിറത്തിലുള്ള ഒരു ഫോണ്‍ ആണ് വീഡിയോയില്‍ ഉള്ളത്. 13 മെഗാപിക്സെല്‍ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. ഫോണിന്റെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ ഒന്നും ഈ വീഡിയോയില്‍ മൈക്രോമാക്സ് നല്‍കിയിട്ടില്ല.

” Can life be endless? ” എന്ന പരസ്യ വാചകം ആണ് വീഡിയോയില്‍ മൈക്രോമാക്സ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ ബാറ്ററി ലൈഫ് നല്‍കുന്ന ഫോണ്‍ ആകും എന്ന സൂചനയാണ് ഈ ഒരു പരസ്യവാചകം കൊണ്ട് മൈക്രോമാക്സ് നല്‍കുന്നത്. ഈ ഫോണിന് കാന്‍വാസ് 4 എന്ന പേര് നല്‍കിയിരിക്കുന്നത്, വിപണിയിലുള്ള സാംസങ്ങ് ഗാലക്സി s4 നോട്‌ മത്സരിക്കാന്‍ വേണ്ടിയാണ് എന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ നിരൂപകര്‍ വിലയിരുത്തുന്നത്.

കാന്‍വാസ് 4ന്റെ ട്രെയിലര്‍ വീഡിയോയുമായി കാണുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക