ഇന്ത്യയില്‍ മൊബൈല്‍ ഉപഭോക്താക്കളുടെ ലൊകേഷന്‍ ട്രാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം

Posted on Jun, 17 2013,ByTechLokam Editor

Location tracker

2014 പകുതിയോട് കൂടി മൊബൈല്‍ ഉപഭോക്താക്കളുടെ ലൊകേഷന്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങണം എന്ന നിര്‍ദ്ദേശം ടെലികോം സേവനദാതാക്കള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. കാള്‍ ഡാറ്റാ റെക്കോര്‍ഡ്‌ (CDR)ന്റെ ഭാഗമായി ഇത് നിര്‍ബ്ബന്ധമായും നടപ്പിലാക്കണം എന്നാണ് നിര്‍ദ്ദേശം.

നിലവില്‍ നമ്മള്‍ ഒരു കാള്‍ ചെയ്യുമ്പോള്‍ ആരെയാണോ വിളിച്ചത് അയാളുടെ നമ്പര്‍ , എത്ര നേരം കാള്‍ നീണ്ടു നിന്നു, ഏതു മൊബൈല്‍ ടവര്‍ പരിതിയില്‍ നിന്നാണ് കാള്‍ ചെയ്തത് മുതലായ വിവരങ്ങള്‍ ആണ് ശേഖരിക്കുന്നത്. ഇനി മുതല്‍ ഇതിന്റെ കൂടെ ശരിക്കുള്ള ലൊകേഷനും ശേഖരിക്കപ്പെടും. ഈ ശേഖരിക്കുന്ന വിവരങ്ങള്‍ സേവനദാതാക്കള്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്യണം. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായാണ് സൈബര്‍ സുരക്ഷ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇങ്ങനെ ഉള്ള ലൊകേഷന്‍ ട്രാക്കിംഗ് മുന്‍പേ നിലവിലുണ്ട്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക