ഗൂഗിള്‍ പ്രൊജക്റ്റ്‌ ലൂണ്‍ ; ലോകമെമ്പാടും ബലൂണ്‍ വഴി ഇന്റര്‍നെറ്റ്‌ ലഭ്യമാക്കാന്‍ പുതിയ ആശയവുമായി ഗൂഗിള്‍

Posted on Jun, 15 2013,ByTechLokam Editor

Google Project Loon

ഗൂഗിള്‍ ഗ്ലാസ്‌, സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ തുടങ്ങിയ പ്രൊജക്റ്റ്‌കള്‍ക്ക് പിന്നിലുള്ള ഗൂഗിളിന്റെ രഹസ്യ ലാബ്‌ ആയ ഗൂഗിള്‍ എക്സ് ലാബ്‌ അവരുടെ ഏറ്റവും പുതിയ പ്രൊജക്റ്റ്‌ അവതരിപ്പിച്ചിരിക്കുന്നു. പ്രൊജക്റ്റ്‌ ലൂണ്‍ എന്നാണിതിന്റെ പേര്. ഇന്റര്‍നെറ്റ്‌ ലഭ്യമല്ലാത്ത ലോകത്തെ പല ഒറ്റപെട്ട സ്ഥലങ്ങളിലും വളരെ ചിലവ് കുറഞ്ഞ രീതിയില്‍ വലിയ ബലൂണ്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഈ പ്രൊജക്റ്റ്‌ന്റെ ലക്ഷ്യം.

ഇത് ഒരു ഭ്രാന്തന്‍ ആശയമായി കേള്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം, പക്ഷേ ഗൂഗിള്‍ പറയുന്നു ഈ പ്രൊജക്റ്റ്‌ പരീക്ഷണാഅടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതില്‍ തങ്ങള്‍ ലക്ഷ്യം കണ്ടു എന്ന്. ബലൂണിനെ താഴോട്ടും മുകളിലോട്ടും ചലിപ്പിച്ച് കാറ്റിന്റെ ഗതിക്കനുസരിച്ച് ബലൂണിനെ സഞ്ചരിപ്പിക്കാന്‍ തങ്ങള്‍ ഒരു വഴി കണ്ടെത്തിയെന്നു ഗൂഗിള്‍ അവകാശപെടുന്നു. National Oceanic and Atmospheric Administration നിന്നുള്ള കാറ്റിന്റെ ഗതിയെ കുറിച്ചുള്ള വിവരങ്ങളുടെ സഹായത്തോടെ വളരെ സങ്കീര്‍ണ്ണമായ അല്‍ഗോരിതവും കമ്പ്യൂടിംഗ് ശക്തിയും ഉപയോഗിച്ച് ബലൂണിന്റെ സഞ്ചാപതം പ്രവചിക്കാന്‍ ഗൂഗിളിനു കഴിയും.

30 ബലൂണുകളും 50 ടെസ്റ്റര്‍മാരും ആയി ന്യൂസീലണ്ടില്‍ പരീക്ഷണാഅടിസ്ഥാനത്തില്‍ ഈ പ്രൊജക്റ്റ്‌ നടത്തുന്നു. ഒരു പ്രത്യേകതരം ആന്റിന ഉപയോഗിച്ചാണ് ബലൂണില്‍ നിന്നും ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്നത്. ഈ ആന്റിനയുടെ 20 കിലോമീറ്റര്‍ റേഡിയസ് പരിതിയില്‍ വരെ ബലൂണ്‍ ഉണ്ടെങ്കില്‍ കണക്ഷന്‍ ലഭ്യമാകും. ഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗം ആളുകള്‍ക്കും ഇന്റര്‍നെറ്റ്‌ ലഭ്യമല്ല. ഈ പ്രശ്നം പരിഹരിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പ്രൊജക്റ്റ്‌ ലൂണ്‍ ഗൂഗിള്‍ നടപ്പിലാക്കുന്നത്. വളരെ ഉയര്‍ന്ന കാശ് നല്‍കി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഈ ബലൂണ്‍ വഴിയുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുക വഴി ഇന്റര്‍നെറ്റ് ചെലവ് കുറക്കുവാന്‍ കഴിയും എന്ന് ഗൂഗിള്‍ കരുതുന്നു.

പ്രൊജക്റ്റ്‌ ലൂണ്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഗൂഗിളിന്റെ ഒഫീഷ്യല്‍ ബ്ലോഗ് വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

പ്രൊജക്റ്റ്‌ ലൂണ്‍ അവതരിപ്പിച്ചുകൊണ്ട് ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ കാണുക

പ്രൊജക്റ്റ്‌ ലൂണ്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിവരിച്ചുകൊണ്ടുള്ള ഗൂഗിളിന്റെ വീഡിയോ കാണുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക