ഫെയ്സ്ബുക്കിലും ഇനി ഹാഷ്(#) ടാഗ് ഉപയോഗിക്കാം; ട്വിറ്റെറിനെ കോപ്പിയടിച്ച് വീണ്ടും ഫെയ്സ്ബുക്ക്

Facebook hashtag

ട്വിറ്റെറില്‍ നിന്ന് ഫെയ്സ്ബുക്ക് വീണ്ടും ഒരു ആശയം കൂടെ കോപ്പിയടിച്ചിരിക്കുന്നു. ഇനിമുതല്‍ നമുക്ക് ഫെയ്സ്ബുക്കിലും ഹാഷ്(#) ടാഗ് ഉപയോഗിക്കാം. ഫെയ്സ്ബുക്കും അവരുടെ സോഷ്യല്‍ മീഡിയ വെബ്ബ്സൈറ്റിലേക്ക് ക്ലിക്ക് ചെയ്യാവുന്ന ഹാഷ്(#) ടാഗ് ഫീച്ചര്‍ കൂട്ടിചേര്‍ത്തിരിക്കുന്നു. അതുവഴി ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കാര്യങ്ങള്‍ എളുപ്പം കണ്ടെത്താന്‍ കഴിയും.

# ചിഹ്നം ഒരു വാക്കിന്റെ കൂടെ ചേര്‍ത്ത് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്താല്‍ ആ വാക്ക് ക്ലിക്ക് ചെയ്യാവുന്ന ഒരു ലിങ്ക് ആയി മാറും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അതെ ഹാഷ് ടാഗ് വച്ച് മറ്റുള്ളവര്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ കാണാം. ഉദാഹരണത്തിന് നിങ്ങള്‍ ipl മായി ബന്ധപ്പെട്ട ഒരു കാര്യമാണ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ ഉദേശിക്കുന്നതെങ്കില്‍ #ipl എന്നതില്‍ ചേര്‍ത്ത് ഷെയര്‍ ചെയ്യുക. അപ്പോള്‍ അതിലുള്ള #ipl എന്നാ വാക്ക് ഒരു ക്ലിക്ക് ചെയ്യാവുന്ന ഒരു ലിങ്ക് ആയി മാറും. അതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് iplനെ കുറിച്ച് മറ്റുള്ളവര്‍ ഷെയര്‍ ചെയ്ത കാര്യങ്ങളും കാണാം. ഇപ്പോള്‍ എല്ലാ അംഗങ്ങള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമല്ല. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍പേര്‍ക്ക് ലഭ്യമാകും.

ട്വിറ്റെര്‍ അംഗം ക്രിസ് മെസ്സിന (Chris Messina) എന്നയാളാണ് ഈ ഹാഷ് എന്ന ആശയത്തിന് 2007 ട്വിറ്റെറില്‍ തുടക്കംകുറിച്ചത്. ട്വിറ്റെര്‍ ഈ ആശയം നവീകരിച്ച് എളുപ്പത്തില്‍ ട്വീറ്റുകള്‍ കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗമാക്കി മാറ്റി. #winning ആണ് അന്ന് ക്രിസ് ആദ്യമായി ഉപയോഗിച്ച ഹാഷ് ടാഗ്. ഹാഷ് ടാഗിന് പിന്നുലുള്ള കൂടതല്‍ ചരിത്രം അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. ട്വിറ്റെറിനെ പിന്‍തുടര്‍ന്ന് ഫ്ലിക്കര്‍ (Flickr), ടംബ്ലര്‍( Tumblr), ഇന്‍സ്റ്റഗ്രാം (Instagram), ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയവരെല്ലാം ഈ ആശയം കടമെടുത്തു.

Leave a Reply