ഐഒഎസ് 7 പരിജയപെടുത്തി കൊണ്ടുള്ള ആപ്പിളിന്റെ പുതിയ വീഡിയോ

രൂപത്തിലും, പ്രവര്‍ത്തനത്തിലും അടിമുടി മാറികൊണ്ട് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്, ഐഒഎസ് 7 ഇറങ്ങിയിരിക്കുന്നു. പഴയ ഐഒഎസ് പതിപ്പില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ ഒരു പതിപ്പാണിത്. ആപ്പിള്‍ ഐഒഎസിന്റെ യൂസര്‍ ഇന്റര്‍ഫേസ് മുഴുവനായും പുനരാവിഷ്കരിച്ചു. കൂടാതെ പുതിയ പല സവിശേഷതകളും കൂട്ടിച്ചേര്‍ത്തു. ഈ പുതിയ രൂപം വളരെ മനോഹരമായിട്ടുണ്ട്.

ഐഒഎസ് 7 നെ പരിജയപെടുത്തി കൊണ്ട് ആപ്പിള്‍ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ അവതരിപ്പിച്ച വീഡിയോ കാണുക