ഐഒഎസ് 7, ഐട്യൂണ്‍സ് റേഡിയോ, പുതിയ മാക്‌ ബുക്ക്‌ എയര്‍ , ഐവര്‍ക്ക്‌ തുടങ്ങിയവ അവതരിപ്പിച്ചുകൊണ്ട് ആപ്പിള്‍ WWDC 2013 ന് തുടക്കമായി

WWDC 2013 Keynote

സിഇഒ ടിം കുക്കിന്റെ പ്രസംഗത്തോടെ ആപ്പിളിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സിന് തുടക്കമായി. ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ കണക്കുവിവരങ്ങള്‍ പറഞ്ഞു കൊണ്ടാണ് ടിം തുടങ്ങിയത്. അവയില്‍ ചിലത് എവിടെ പറയുന്നു.

ലോകത്തിലാകെ 60 ലക്ഷം ഐഒഎസ് ഡെവലപ്പര്‍മാര്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം ആളുകള്‍ ഓരോ ദിവസവും ആപ്പിള്‍ സ്റ്റോര്‍ സന്ദര്‍ശിച്ചു. ആപ്പ് സ്റ്റോറില്‍ ആകെ 900,000 അപ്ലിക്കേഷനുകള്‍ ഉണ്ട് അതില്‍ 375,000 ഐപാഡിന് മാത്രമായുള്ള അപ്ലിക്കേഷനുകള്‍ ആണ്. ആപ്പ് സ്റ്റോര്‍ വഴി നടന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡുകളുടെ എണ്ണം 5000 കോടി കടന്നു. ആപ്പിള്‍ സ്റ്റോര്‍ വഴി ഐഒഎസ് ഡെവലപ്പര്‍മാര്‍ക്ക് എല്ലാംകൂടെ ഏകദേശം 1000 കോടിയില്‍ അധികം ഡോളര്‍ ഇതുവരെ കിട്ടി. 6000 ലക്ഷം ഐഒഎസ് ഉപകരണങ്ങള്‍ ആപ്പിള്‍ ഇതുവരെ വിറ്റഴിച്ചു. തുടങ്ങി ആരെയും അദ്ഭുത പെടുത്തുന്ന കണക്കുളാണ് ടിം പറഞ്ഞത്.

ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ ഉണ്ടായ പ്രധാന പ്രഖ്യാപനങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

  • പുതിയ രൂപത്തിലും ഭാവത്തിലും മൊബൈല്‍ ഓപ്പറെറ്റിംഗ് സിസ്റ്റം ആയ ഐഒഎസിന്റെ പുതിയ പതിപ്പ് ഐഒഎസ് 7 പുറത്തിറങ്ങി.
  • ആപ്പിളിന്റെ ഡെസ്ക്ടോപ്പ് ഓപ്പറെറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ഒഎസ് എക്സ് മാര്‍വെറിക്ക് ഉടന്‍ വരും.
  • ഐബുക്ക് സേവനം ഇനി ഒഎസ് എക്സിലും ലഭ്യമാകും.
  • ആപ്പിള്‍ മാപ്പിന്റെ സ്റ്റാന്റ്എലോണ്‍ അപ്ലിക്കേഷന്‍ ഒഎസ് എക്സ് മാര്‍വെറിക്കിന് വേണ്ടി ഇറക്കിയിരിക്കുന്നു.
  • ഗൂഗിള്‍ ഡോക്സിന് പകരം വെക്കാന്‍ ഐവര്‍ക്ക്‌. ബ്രൌസറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് അപ്ലിക്കേഷന്‍.
  • പുതിയ പല സവിശേഷതകളുമായി മാക്‌ ബുക്ക് എയറിന്റെ പുതിയ പതിപ്പ്. കൂടാതെ മാക് പ്രോയുടെ അപ്ഡേറ്റഡ് പതിപ്പും.
  • മ്യൂസിക്‌ സ്ട്രീമിംഗ് സേവനമായ ഐട്യൂണ്‍സ് റേഡിയോ.
  • കാറുകള്‍ക്ക് വേണ്ടിയുള്ള ഐഒഎസിന്റെ ഭേദഗതി വരുത്തിയ പതിപ്പ്.
  • വിക്കിപീഡിയ, ബിംഗ്, ട്വിറ്റെര്‍ എന്നിവയുമായി ഏകോപിപ്പിച്ച് പേര്‍സണല്‍ അസിസ്റ്റന്റ്‌ അപ്പ് സിരിയുടെ പുതിയ പതിപ്പ്.
  • ഐഫോണ്‍ മോഷണം തടയാന്‍ മൊബൈല്‍ ലോക്ക് എന്ന ഒരു പുതിയ സേവനം.

കൂടാതെ Designed by Apple in California എന്ന ഒരു പുതിയ പരസ്യവും ആപ്പിള്‍ അവതരിപ്പിച്ചു.

ഐഫോണ്‍ , ഐപാഡ് എന്നിവയുടെ പുതിയ പതിപ്പുകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഒന്നും ഇന്നു നടന്ന ചടങ്ങില്‍ ഉണ്ടായില്ല. പക്ഷേ ആപ്പിളിന്റെ ആരാധകരെ തൃപ്തിപെടുത്തുന്ന പല സേവങ്ങളുടെയും, അപ്ലിക്കേഷനുകളുടെയും പ്രഖ്യാപനങ്ങള്‍ ഉണ്ടായി.

WWDC 2013 ന്റെ കീ നോട്ട് കാണാന്‍ കഴിയാത്തവര്‍ക്ക് ഈ ലിങ്ക് http://www.apple.com/apple-events/june-2013 സന്ദര്‍ശിച്ചാല്‍ അതിന്റെ റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ കാണാം.

Leave a Reply