ആന്‍ഡ്രോയ്ഡ് ഫോണുകളെ ബാധിക്കുന്ന ഏറ്റവും മാരകമായ ട്രോജന്‍ ഹോര്‍സ് മാല്‍വെയറിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

The most sophisticated Android Trojan

ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും അപകടകാരിയുമായ ഒരു പുതിയ ട്രോജന്‍ ഹോര്‍സ് മാല്‍വെയറിനെ കണ്ടെത്തിയതായി ഐടി സുരക്ഷ സ്ഥാപനമായ കാസ്പെറെസ്കി ലാബ്സ് (Kaspersky Lab) അവകാശപ്പെടുന്നു. Backdoor.AndroidOS.Obad.a എന്നാണ് ഈ പുതിയ ട്രോജന്‍ ഹോര്‍സ് മാല്‍വെയറിന് നല്‍കിയ പേര്.

Obad മാല്‍വെയര്‍ ബാധിച്ച ഫോണുകളില്‍ നിന്നും ഈ മാല്‍വെയറിന് പ്രീമിയം നമ്പറുകളിലേക്ക് എസ്എംഎസ് അയക്കാന്‍ കഴിയും, കൂടാതെ വേറെ മാല്‍വെയറുകളെ ഡൌണ്‍ലോഡ് ചെയ്തു മാല്‍വെയര്‍ ബാധിച്ച ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല മറ്റു ഫോണുകളിലേക്ക് ബ്ലുടൂത്ത് വഴി മാല്‍വെയറുകളെ അയക്കാനും കഴിയും. ഇതിന്റെ വേറൊരു പ്രത്യേകത എന്ന് പറയുന്നത് ഈ മാല്‍വെയറിനെ നിര്‍മ്മിച്ച ആള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഫോണിന്റെ കണ്‍സോള്‍ വഴി പ്രവര്‍ത്തിപ്പിക്കാം.

ഈ മാല്‍വെയരിന്റെ കോഡ് സുരക്ഷ സോഫ്റ്റ്‌വെയറുകള്‍ക്ക് അത്ര എളുപ്പമൊന്നും കണ്ടെത്താന്‍ കഴിയാത്ത വളരെ സങ്കീര്‍ണ്ണമായ കോഡ് ആണ്. ആന്‍ഡ്രോയ്ഡ് ഓപ്പറെറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ പഴുതുകള്‍ അതിവിദഗ്ധമായി ഉപയോഗിച്ചിരിക്കുന്ന ഈ മാല്‍വെയരിന്റെ സാനിദ്ധ്യം ഫോണില്‍ കണ്ടെത്തുക അത്ര എളുപ്പമല്ല.

Android trojan Obad

ഫോണില്‍ ഒരു പ്രാവശ്യം എക്സിക്യുട്ട് ചെയ്തു കഴിഞ്ഞാല്‍ ആ ഫോണിന്റെ അഡ്മിനിസ്ട്രെറ്റര്‍ പ്രിവില്ലെജ് ഈ മാല്‍വെയര്‍ നേടുന്നു. ഒരു പ്രാവശ്യം അഡ്മിന്‍ പ്രിവില്ലെജ് നേടികഴിഞ്ഞാല്‍ പിന്നെ മാല്‍വെയരിന്റെ സാനിദ്ധ്യം ഫോണില്‍ കണ്ടെത്തുക വളരെ ദുഷ്കരമാണ്. നമുക്ക് ആശ്വസിക്കാനുള്ള ആകെയുള്ള ഒരു കാര്യം ഈ മാല്‍വെയര്‍ അധികം ഫോണുകളെ ബാധിച്ചിട്ടില്ല എന്നുള്ളതാണ്.

കാസ്പെറെസ്കി ലാബ്സ് ഈ മാല്‍വെയറിനെ കുറിച്ചും, ഇതിനു കാരണമായ ആന്‍ഡ്രോയ്ഡ് ഓപ്പറെറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ പഴുതിനെ കുറിച്ചും ഉള്ള വിവരങ്ങള്‍ ഗൂഗിളിനു കൈമാറിയിട്ടുണ്ട്. ഈ മാല്‍വെയറിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.