നോക്കിയ ലൂമിയ ഇഒഎസ്സ് (EOS) വിന്‍ഡോസ് ഫോണിന്റെ ക്യാമറ പ്രവര്‍ത്തിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു

Nokia 41-megapixel EOS lens

കുറച്ച് ദിവസങ്ങളായി നോക്കിയയുടെ ഇറങ്ങാനിരിക്കുന്ന വിന്‍ഡോസ്‌ ഫോണായ ഇഒഎസ്സ്(EOS)ന്റെ എന്ന അവകാശവാദവുമായി കുറച്ച് ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ഈ ഫോണിന്റെ ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ഇറങ്ങിയിരിക്കുന്നു. ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറയുടെ ലെന്‍സ്‌ ഷട്ടര്‍ തുറക്കുകയും അടയുകയും ചെയ്യുന്നതാണ്‌ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. vizi leaks എന്ന പേരുള്ള യുട്യൂബ് യൂസര്‍ ആണ് ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. പ്രസ്തുത വീഡിയോ താഴെ കൊടുത്തിരിക്കുന്നു.

വീഡിയോയില്‍ കാണുന്ന ഫോണിന്റെ പിറകു വശത്ത് നോക്കിയ ലോഗോയും, PureView/Carl Zeis എന്ന്‍ എഴുതിയിരിക്കുന്നതും വ്യക്തമായി കാണാം. പക്ഷെ ലെന്‍സിന്റെ ശക്തി “XX MEGAPIXEL” എന്നാണ് ഉള്ളത്. അതുകൊണ്ട് ഈ വീഡിയോ കാണുന്ന ഫോണ്‍ ഇറങ്ങാനിരിക്കുന്ന ഫോണിന്റെ പ്രോട്ടോടൈപ്പ് മാതൃകയായിരിക്കും.

ഈ നോക്കിയ വിന്‍ഡോസ് ഫോണിന് സിനോണ്‍ ഫ്ലാഷോട് കൂടിയ ഫുള്‍ പ്യുര്‍ വ്യൂ 41 മെഗാപിക്സല്‍ ക്യാമറയും, OLED ഡിസ്പ്ലേയും ആയിരിക്കും ഉണ്ടാവുക. ഈ ഫോണിനു ക്യാമറക്ക് വേണ്ടി നോക്കിയ ഒരു പ്രത്യേക വിന്‍ഡോസ് അപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നു എന്നാണ് കേള്‍വി.

vizileaks എന്നാ പേരിലുള്ള ട്വിറ്റെര്‍ അക്കൗണ്ട്‌ വഴി ട്വീറ്റ് ചെയ്ത ഇഒഎസ്സ്(EOS)ന്റെ ഫോട്ടോകള്‍ താഴെ കൊടുക്കുന്നു

Nokia 41-megapixel EOS back side

Nokia 41-megapixel EOS

Leave a Reply