ഇന്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ICSE, ISC പരീക്ഷാഫലം അറിയിക്കുന്ന വെബ്സൈറ്റ് ഹാക്ക് ചെയ്തു

Indian college graduate hacked ICSE, ISC results website

ക്രോണെല്‍ (Cronell) സര്‍വ്വകലാശാല വിദ്യാര്‍ഥിയായ ദിബര്‍ഘ്യാ ദാസ്‌ (Debargya Das) ഇന്ത്യയിലെ രണ്ട് പ്രമുഖ വിദ്യാഭ്യാസ ബോര്‍ഡുകളായ ICSE, ISC എന്നിവയുടെ പരീക്ഷാഫലം അറിയിക്കുന്ന വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഒരു നേരംപോക്കിന് വേണ്ടിയാണ് ഇതു ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. സുമിത്ത്, രോനക് എന്നീ ദാസിന്റെ രണ്ട് അടുത്ത കൂട്ടുകാര്‍ ICSE, ISC പരീക്ഷാഫലത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പരീക്ഷാഫലം നേരത്തെ അറിയുന്നതിന് വേണ്ടി അവര്‍ ദാസിന്റെ അടുത്ത് സഹായം അഭ്യര്‍ത്ഥിച്ച് ചെന്നു. ICSE, ISC പരീക്ഷാഫലം അറിയിക്കുന്ന വെബ്സൈറ്റ് ഹാക്ക് ചെയ്യാനാണ് അവര്‍ ആവശ്യപെട്ടത്‌.

പരീക്ഷാഫലം കാണിക്കുന്ന വെബ്സൈറ്റ് ലിങ്ക് മാത്രമാണ് ദാസിന് കൂട്ടുകാര്‍ കൈമാറിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ദാസ്‌ ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചു. ഏകദേശം 2,00,000 വരുന്ന വിദ്യര്‍ത്ഥികളുടെ പേര്, സ്കൂള്‍ , ജനന തീയതി, പരീക്ഷാഫലം എന്നിവ അടങ്ങിയ വിവരങ്ങള്‍ ഈ വെബ്സൈറ്റുകളില്‍ നിന്ന് ഹാക്ക് ചെയ്തെടുക്കാന്‍ ദാസിനു കഴിഞ്ഞു. ഈ പരീക്ഷാഫല വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ദാസിനു കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല കാരണം ഈ വെബ്സൈറ്റുകളുടെ സുരക്ഷാ ക്രിമീകരണം വളരെ വളരെ മോശമായിരുന്നു. അത്യാവശ്യം കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിംഗ് അറിയാവുന്ന ആര്‍ക്കും ഹാക്ക് ചെയ്യാന്‍ തരത്തിലാണ് നമ്മുടെ രാജ്യത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഈ വിദ്യാഭ്യാസ വെബ്സൈറ്റുകളുടെ സുരക്ഷാ ക്രിമീകരണം.

ഇന്ത്യുയുടെ പല സര്‍ക്കാര്‍ വെബ്സൈറ്റുകളുടെയും സ്ഥിതി ഇതു തന്നെയാണ്. വെബ്സൈറ്റ് സുരക്ഷ ക്രിമീകരണത്തില്‍ സര്‍ക്കാര്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

ദാസ്‌ ഇപ്പോള്‍ ഗൂഗിളില്‍ ഇന്റെര്‍ന്‍ഷിപ്പ് ചെയ്യുകയാണ്. ദാസ്‌ എങ്ങനെയാണ് ഈ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതെന്ന് കൂടുതല്‍ അറിയണമെങ്കില്‍ ഈ ലിങ്ക് http://deedy.quora.com/Hacking-into-the-Indian-Education-System സന്ദര്‍ശിക്കുക.