ഗൂഗിള്‍ കീബോര്‍ഡ്‌ ടൈപ്പിംഗ്‌ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം

Posted on Jun, 06 2013,ByTechLokam Editor

Google Keyboard ushered into Play store, available for free

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ അല്ലെങ്കില്‍ ടാബ്ലെറ്റിലെ ഓപ്പറെറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.0 അല്ലെങ്കില്‍ അതില് മുകളിലോ ആണെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ കീബോര്‍ഡ്‌ ടൈപ്പിംഗ്‌ അപ്ലിക്കേഷന്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. ഓപ്പറെറ്റിംഗ് സിസ്റ്റം വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് 4.0 താഴെയാണെങ്കില്‍ ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ഗൂഗിള്‍ കീബോര്‍ഡ്‌ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

എല്ലാ രാജ്യങ്ങളിലും ഇപ്പോള്‍ ഈ അപ്ലിക്കേഷന്‍ ലഭ്യമല്ല. വരും ദിവസങ്ങളില്‍ എല്ലാ രാജ്യങ്ങളിലും ലഭ്യമാകും എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അപ്ലിക്കേഷന്‍ ഇതിന് മുന്‍പ് ഗൂഗിളിന്റെ നെക്സസ് ഫോണില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ അപ്ലിക്കേഷന്‍ മറ്റു കമ്പനികള്‍ ഇറക്കുന്ന ഫോണുകളില്‍ ഉള്ള ഡിഫാള്‍ട്ട് ടൈപ്പിംഗ്‌ അപ്ലിക്കേഷനുകളെക്കാളും വേഗതയേറിയതും, സൗകര്യപ്രദവുമായ ടൈപ്പിംഗ്‌ അനുഭവം നല്‍കുന്നു.

ഗൂഗിള്‍ കീബോര്‍ഡ്‌ ടൈപ്പിംഗ്‌ അപ്ലിക്കേഷന്‍ ഉപയോഗിച്ച് കീബോര്‍ഡിലൂടെ സ്വയ്പ്പ് (swipe) ചെയ്തു വാക്കുകള്‍ ഉണ്ടാക്കാം. കൂടാതെ ഇത് വാക്കുകള്‍ നിര്‍ദേശിക്കുകയും ചെയ്യും. ഈ അപ്ലിക്കേഷന്‍ 26 ഭാഷകള്‍ പിന്‍തുണക്കും. നമ്പര്‍ ഡയല്‍ ചെയ്യാനും മെസ്സേജ് ടൈപ്പ് ചെയ്യാനും ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ വോയിസ്‌ ടൈപ്പിംഗ്‌ ഉപയോഗിച്ച് നമ്മള്‍ പറയുന്നത് ടെക്സ്റ്റ്‌ ആയി മാറ്റാവുന്നതാണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക